കമ്മ്യൂണിസം ഭരിച്ച കാലഘട്ടത്തിൽ സഭയെ നയിച്ച കർദ്ദിനാളിന്റെ ഓർമ്മയിൽ പോളണ്ട്

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് കമ്മ്യൂണിസ്റ്റുകാർ അധികാരം പിടിച്ചെടുത്തതിനുശേഷം പോളണ്ടിലെ ക്രൈസ്തവമതം സംരക്ഷിക്കപ്പെടുന്നതിനായി പ്രയത്നിച്ച ആർച്ചുബിഷപ്പാണ് വിജെസിക് പോളിയ്ക്ക് വൈസസ്കി. അദ്ദേഹത്തിന്റെ നാല്പതാം ചരമവാർഷികം ആചരിച്ച് പോളണ്ടിലെ ക്രൈസ്തവസമൂഹം. 1981 മെയ് 28-ന് അന്തരിച്ച അദ്ദേഹത്തെ സെപ്റ്റംബർ 12-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.

കമ്മ്യൂണിസത്തെ എതിർത്ത പോളിഷ് വൈദികരെ ശിക്ഷിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കാതെ അവരെ സധൈര്യം പിന്തുണച്ചതിന് മൂന്നു വർഷത്തോളം വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. 1964-ല്‍ പോളണ്ടിലെ ആർച്ചുബിഷപ്പായി ഫാ. കരോൾ വൊയ്റ്റീവ ചുമതലയേറ്റപ്പോൾ ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും കർദ്ദിനാൾ വൈസസ്കിയായിരുന്നു. ആ പിന്തുണ ജോൺപോൾ രണ്ടാമൻ പാപ്പായ്ക്ക് വലിയ മുതൽക്കൂട്ടായിരുന്നു. പോളണ്ടിലെ പ്രൈമേറ്റ് ആർച്ചുബിഷപ്പായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ ബലിയർപ്പണത്തിന്റെ തത്സമയസംപ്രേഷണം ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.