വത്തിക്കാന്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു

വൈദികരുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തി എന്ന് ആരോപിച്ച്, വിരമിച്ച രണ്ടു പോളിഷ് മെത്രാന്മാര്‍ക്കെതിരെ വത്തിക്കാന്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു. ബിഷപ്പ് സ്റ്റെഫാന്‍ റെഗ്മുണ്ട്, ബിഷപ്പ് സ്റ്റാനിസ്ലാവ് എന്നിവര്‍ക്കെതിരെയാണ് നിയമനടപടികള്‍ക്കായി വത്തിക്കാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

വെസ്റ്റേണ്‍ പോളണ്ടിലെ സിയോലോന – ഗോര്‍സോ രൂപതയുടെ മെത്രാനായിരുന്ന റെഗ്മുണ്ട് 64- ാം വയസില്‍ 2015-ലാണ് തത്സാനത്തു നിന്നു വിരമിച്ചത്; ബിഷപ്പ് സ്റ്റാനിസ്ലാവ് 2012-ല്‍ എഴുപത്തിയഞ്ചാം വയസിലും. 2019-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച മോട്ടു പ്രോപ്പിയോ Vos estis lux mundi അനുസരിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെ രണ്ടു വൈദികര്‍ ലൈംഗികമായി ദുരുപയോഗം ചെയ്ത വിഷയം പ്രസ്തുത മെത്രാന്മാര്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തു എന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.