സെസ്റ്റോചോവ മരിയന്‍ തീര്‍ത്ഥാടകരോടൊപ്പം പ്രാര്‍ത്ഥനയില്‍ ഒന്നുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ

പോളണ്ടിന്റെ രാജ്ഞിയും സംരക്ഷകയുമായ സെസ്റ്റോചോവ മാതാവിന്റെ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 26-ന് തീര്‍ത്ഥാടകരെ തന്റെ ആത്മീയസാന്നിധ്യം അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച പൊതുകൂടിക്കാഴ്ചാ പരിപാടിയ്ക്കിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

2016-ല്‍ ആഗോള യുവജന ദിനാഘോഷത്തിന്റെ ഭാഗമായി പോളണ്ട് സന്ദര്‍ശിച്ച സമയത്ത് സെസ്റ്റോചോവ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച കാര്യവും പാപ്പാ അനുസ്മരിച്ചു. “മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടി തീര്‍ത്ഥാടനകേന്ദ്രത്തിലെത്തുന്ന ആയിരങ്ങളെ ഞാന്‍ എന്റെ ആത്മീയസാന്നിധ്യം അറിയിക്കുന്നു. മാതൃസഹജമായ സംരക്ഷണം സെസ്റ്റോചോവ മാതാവില്‍ നിന്ന് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹം മുഴുവനും ലഭിക്കട്ടെ” – പാപ്പാ ആശംസിച്ചു.

മഹാമാരിയില്‍ നിന്ന് ലോകം മുക്തി നേടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.