അമ്മേ നമിക്കുന്നു…

പരിശുദ്ധ മറിയമേ
കാൽവരിസൂനമേ
ത്യാഗത്തിൻ റാണി
മക്കൾക്ക്‌ തായേ…

മാലാഖ വന്നാ –
വർത്ത പറഞ്ഞപ്പോൾ
ആമോദാൽ ചൊല്ലി
ഇതാ ഞാൻ നിൻ ദാസി

സ്നേഹം വിളമ്പി
നന്മ നിറഞ്ഞവൾ
സഹനത്തിൻ വഴിയേ
തൻ സൂനുവോടൊത്ത്

ത്യാഗതിൻ റാണി
സ്വർഗ്ഗീയ കാന്തിയായി
ജപമാല മണികളിൽ
ഞങ്ങളിൽ വാഴുന്നു

കാലിത്തൊഴുത്തിൽ തൻ –
ഓമൽക്കുമാരനെ
പുൽക്കച്ചയിൽ ചേർത്ത്
മാറോടണച്ചു

കാൽവരിക്കുന്നിലാ –
കുരിശിൻ ചുവട്ടിൽ
രക്തത്തിലല്ലേ
ചേർത്തുപിടിച്ചത്

ശിമയോൻ പ്രവാചകൻ
ചൊല്ലിയ വാക്കുകൾ
അമ്മേ നിൻ ഹൃത്തിലെ
വാളല്ലേ തിരുരക്തം

ക്രൂശിൻ ചുവട്ടിൽ
ലോകത്തിനമ്മയായ്
താതനോടൊപ്പം
നീ സ്വർഗ്ഗത്തിൽ വാഴുന്നു

അമ്മേ നമിക്കുന്നു
മക്കൾ നമിക്കുന്നു
സ്വർഗ്ഗത്തിലേക്കുള്ള
പാത നീ കാട്ടണേ…

ടിനുമോൻ തോമസ്

ടിനുമോൻ തോമസ്
മങ്കൊമ്പിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.