എന്റെ പാപങ്ങള്‍ക്കായി ….

ആന്‍ ഹാരി

ഞാന്‍ ആരാണ് ? പാപി, മഹാ പാപി….

എന്റെ പാപങ്ങള്‍ക്കായി, യേശു ലോകത്തിലേക്കു വന്നു,
എന്റെ പാപങ്ങള്‍ക്കായി, അവന്‍ തന്നെത്താന്‍ താഴ്ത്തപ്പെട്ടു,
എന്റെ പാപങ്ങള്‍ക്കായി, അവന്‍ ഭാരമുള്ള കുരിശ്മരം ചുമന്നു,
എന്റെ പാപങ്ങള്‍ക്കായി, അവന്‍ മുള്‍കിരീടം ധരിച്ചു,
എന്റെ പാപങ്ങള്‍ക്കായി, ആ കരങ്ങള്‍ തുളയ്ക്കപ്പെട്ടു,
എന്റെ പാപങ്ങള്‍ക്കായി, ആ പാദങ്ങള്‍ പിളര്‍ക്കപ്പെട്ടു,
എന്റെ പാപങ്ങള്‍ക്കായി, ആ ശരീരമാകെ മുറിവേല്ക്കപ്പെട്ടു,
എന്റെ പാപങ്ങള്‍ക്കായി, ആ ഹൃദയം തകര്‍പ്പെട്ടു,
എന്റെ പാപങ്ങള്‍ക്കായി, അവന്‍ തന്റെ അവസാന തുള്ളി രക്തം വരെ ചിന്തി,
എന്റെ പാപങ്ങള്‍ക്കായി, അവന്‍ സകല വേദനകളും സഹിച്ചു ,
എന്റെ പാപങ്ങള്‍ക്കായി, ആ ക്രൂശില്‍ അവന്‍ യാഗമായി അര്‍പ്പിക്കപ്പെട്ടു,
എന്റെ പാപങ്ങള്‍ക്കായി, ആ ജീവന്‍ ബലിയായി നല്‍കപ്പെട്ടു,

ഈ സ്‌നേഹത്തിനു പകരം വെയ്ക്കുവാന്‍ ,
ഈ ലോകത്തില്‍ ഒന്നും ഇല്ലല്ലോ നാഥാ.,
എനിക്കു നല്‍കുവാന്‍ എന്നെ മാത്രം,

പൂര്‍ണ്ണമായി നല്‍കിടുന്നെന്നെ മുറ്റും,
സ്വീകരിച്ചനുഗ്രഹിക്കേണമേ…

ആന്‍ ഹാരി, കൊച്ചി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.