പ്രധാനമന്ത്രി മോദി – ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച പൂര്‍ത്തിയായി; പാപ്പായെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച പൂർത്തിയായി. ഫ്രാന്‍സിസ് പാപ്പായെ, നരേന്ദ്ര മോദി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

വത്തിക്കാനിലെ പേപ്പൽ പാലസ് ലൈബ്രറിയിലായിരുന്നു കൂടിക്കാഴ്ച. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.

മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തി.

മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1955 ജൂണിൽ ജവാഹർലാൽ നെഹ്റു, 1981 നവംബറിൽ ഇന്ദിരാ ഗാന്ധി, 1997 സെപ്റ്റംബറിൽ ഐ.കെ.ഗുജ്റാള്‍, 2000 ജൂണിൽ എ.ബി. വാജ്പേയി എന്നീ ഇന്ത്യന്‍ പ്രധാനമന്ത്രിമാരാണ് ഇതിനു മുന്‍പ്  വത്തിക്കാനിൽ  വച്ചു മാര്‍പാപ്പമാരെ സന്ദര്‍ശിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.