ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന്

ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു തലശേരി അതിരൂപതയിലെ സന്ദേശഭവനിൽ നടക്കും. രാവിലെ വിശുദ്ധ കുർബാനയോടെ പ്രോഗ്രാം ആരംഭിക്കും. രാവിലെ 10ന് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സീറോമലബാർ വൊക്കേഷൻ കമ്മീഷൻ ചെയർമാനും മിഷൻലീഗ് സഹ രക്ഷാധികാരിയുമായ മാർ ലോറൻസ് മുക്കുഴി ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ഉദ്ഘാനം ചെയ്യും.

തലശേരി അതിരൂപതാധ്യക്ഷനും സീറോ മലബാർ വൊക്കേഷൻ കമ്മീഷനംഗവുമായ മാർ ജോർജ് ഞരളക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മിഷൻലീഗ് ദേശീയ രക്ഷാധികാരിയും സീറോമലബാർ വൊക്കേഷൻ കമ്മീഷനംഗവുമായ മാർ ജേക്കബ് മുരിക്കൻ, കേരള സംസ്ഥാന രക്ഷാധികാരിയും തിരുവല്ല അതിരൂപതാധ്യക്ഷനുമായ തോമസ് മാർ കുറിലോസ്, തലശേരി അതിരൂപത മുൻ മെത്രാൻ മാർ ജോർജ് വലിയമറ്റം, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മിഷൻലീഗ് പ്രഥമ ദേശീയ പ്രസിഡന്റും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യൻ ജോസഫ് ജൂബിലി സന്ദേശം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.