സീറോമലബാര്‍ ജനുവരി 10 യോഹ 2:13-17 – സ്ഥലം, സമയം, വ്യക്തി

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ ഈശോ ജറുസലേം ദേവാലയത്തിലേയ്ക്ക് പോയി എന്നത് സൂചിപ്പിക്കുന്നത് അവന്‍ വിശുദ്ധ സ്ഥലത്തെയും (ജറുസലേം ദേവാലയം) സമയത്തെയും (പെസഹാ) വ്യക്തികളെയും (യഹൂദര്‍) ബഹുമാനിച്ചിരുന്നു എന്നാണ്. സ്ഥലവും സമയവും മറ്റ് വ്യക്തികളും ബഹുമാനിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണ്, അവയിലൂടെയും ദൈവം നമ്മളുമായി ബന്ധപ്പെടുന്നു എന്ന നിലയില്‍ സ്ഥലവും സമയവും വ്യക്തികളും വിശുദ്ധമായി കാത്തു സൂക്ഷിക്കപ്പെടേണ്ടതാണ്. അവയെ അശുദ്ധമാക്കുന്ന ഒരു പ്രവര്‍ത്തനവും ഒരിക്കലും നമ്മില്‍ നിന്ന് ഉണ്ടാകാന്‍ പാടുള്ളതല്ല. ഈശോയെപ്പോലെ സാഹചര്യങ്ങളെയും കാലത്തെയും വ്യക്തികളെയും വിശുദ്ധീകരിക്കുകയാണ് നമ്മുടേയും ലക്ഷ്യം.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.