കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര -15

നമ്മളിൽ ആരാണ് കരയാത്തത്? എത്രയോ കാരണങ്ങളാൽ നമ്മൾ കരയുന്നു. പ്രിയപ്പെട്ടവരുടെ വേർപാടും രോഗവും ശാരീരികവേദനയും ദാരിദ്രവും ഒക്കെ നമ്മുടെ കണ്ണുകളെ ഈറനണിയിക്കാറുണ്ട്. പക്ഷേ, കണ്ണീരിനിടയിലൂടെ കുരിശിലേയ്ക്ക് നോക്കുക എന്നത് നമ്മളിൽ എത്ര പേർക്ക് സാധിക്കുന്ന കാര്യമാണ്? എല്ലാ കണ്ണീരും ഒപ്പുന്നവൻ കുരിശിലുണ്ട്. കാൽവരിയിലെ കുരിശ് നമ്മുടെ എല്ലാ കദനവും മാറ്റുന്ന ഇടമാകട്ടെ. കണ്ണീരിനിടയിലൂടെ കുരിശിലേയ്ക്ക് നോക്കുമ്പോൾ, കുരിശിൽ കിടക്കുന്ന ക്രിസ്തുവിനെ കാണാനുള്ള കാഴ്ച നൽകേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.