കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര- 37

നിന്റെ ആത്മബലിയുടെ ഓർമ്മയും അനുസ്മരണവുമാണ് വി. കുരിശും വി. കുർബാനയും. പലപ്പോഴും എനിക്ക് അവ വെല്ലുവിളിയാണ്. കുർബാന സ്ഥാപനവാക്യത്തിനൊടുവിൽ പുരോഹിതന്റെ അധരങ്ങളിലൂടെ നീ എന്നും പറയും… “ഇത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചുകൂടുമ്പോൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ.”

പലപ്പോഴും അപരനന്മയും സഹജഭാവവും വെടിഞ്ഞ് നിന്നെയും മറന്ന് നിന്റെ അത്താഴ മേശയണയുമ്പോൾ, നിന്റെ കുരിശിലേയ്ക്ക് നോക്കുമ്പോൾ കുർബാന എനിക്ക് വെല്ലുവിളിയാകുന്നു ഈശോയേ, കുരിശോളം സ്നേഹിക്കാനും കുർബാനയോളം ഇല്ലാതാകാനും എന്നെ സഹായിക്കണേ…

ഫാ. ആന്റോ പുതുവ എംസിബിഎസ്