കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര – 11

ബലം നൽകുന്നവനാണ് ക്രിസ്തു… ഞാനും തോറ്റു പോകുന്നുണ്ട്. പലപ്പോഴും അശക്തനാണ് ഞാൻ. പരീക്ഷകളിൽ പതറി നിന്നിട്ടുണ്ട്. നിൻ്റെ കുരിശു കാണുമ്പോൾ എന്നിൽ വീണ്ടും ശക്തി നിറയുകയാണ്. നിൻ്റെ നിണ വഴികൾ എന്നെ പൊള്ളിക്കുന്നു.

നിലപാടുകളിൽ ഉറച്ച വാക്കും പ്രവർത്തിയും എന്നിൽ ഇല്ലാതാവുന്നു. സുതാര്യതയുടെ പര്യായമാണ് നീ. ഈശോയെ നിന്നെപ്പോലെ വാക്കും പ്രവർത്തിയും സമന്വയിപ്പിച്ച് ജീവിതത്തിൻ്റെ കൈപ്പു നിര് മട്ടോളം കുടിച്ച് ഞാനും വരട്ടെ ആ വഴികളിൽ… ഇടറാതെ… പതറാതെ… നിൻ്റെ കുരിശിൻ്റെ വഴിയിലേക്ക്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.