മഹത്തരമായ സേവനമാണ് സ്നേഹതീരത്തിന്റെയും സിസ്റ്റർ റോസിലിന്റേയും: പിണറായി വിജയൻ

ഉയർന്ന മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് പൊതുസമൂഹത്തിൽ സാന്ത്വനത്തിന്റെയും ശാക്തീകരണത്തിന്റേയും ശുശ്രൂഷ നിർവ്വഹിക്കുന്ന മഹത്തരമായ സേവനമാണ് സ്നേഹതീരത്തിലൂടെ സിസ്റ്റർ റോസിലിൻ പങ്ക് വയ്ക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെയർ ആൻഡ് ഷെയർ ഏർപ്പെടുത്തിയ ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ പലപ്പോഴും സമൂഹത്തിൽ നിന്ന് ആട്ടി അകറ്റപ്പെടുന്ന നില ഉണ്ടാകാറുണ്ട്. ഇത്തരം ആളുകളെ തള്ളികളയുകയല്ല, അവർ സമൂഹത്തിന്റെ ഭാഗമാണ് എന്ന് കരുതി കൊണ്ട് ചേർത്ത് പിടിക്കുകയാണ്. ഇത്തരമൊരു സന്ദേശമാണ് സ്നേഹതീരത്തിന്റെ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ മുന്നോട്ട് വയ്ക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂല്യങ്ങൾ മുറുകെ പിടിച്ച്‌ മനുഷ്യത്വപരമായ സേവനങ്ങൾക്ക് പ്രോത്സാഹനം നൽകി വരുന്ന ചിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും നാം നേരിട്ട മഹാദുരന്തത്തിൽ കെയർ ആൻഡ് ഷെയർ ഫലപ്രദമായ സഹായഹസ്തവുമായി മുന്നോട്ട് വന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.