വി. ജോണ്‍പോള്‍ രണ്ടാമന്റെ നൂറാം പിറന്നാളില്‍ പോളണ്ടില്‍ നിന്ന് റോമിലേയ്ക്ക് തീര്‍ത്ഥാടനം

വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നൂറാം പിറന്നാളിനോട് അനുബന്ധിച്ച് പോളണ്ടില്‍ നിന്ന് റോമിലേയ്ക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. 2020 മെയിലാണ് വിശുദ്ധന്റെ നൂറാം ജന്മദിനം.

വി. ജോണ്‍പോള്‍ പാപ്പായുടെ കാലടികളെ പിന്തുടര്‍ന്നുകൊണ്ടുള്ള തീര്‍ത്ഥാടനമാണ് ഇത്. പോളണ്ടില്‍ നിന്ന് ആരംഭിച്ച് വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് റോമിലെത്തുന്ന വിധത്തിലാണ് തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഡിവൈന്‍ മേഴ്‌സി ദേവാലയം, ചെക്കോസ്ലോവാക്യയിലെ കറുത്ത മഡോണയുടെ ദേവാലയം, വി. ജോണ്‍പോള്‍ പാപ്പായുടെ ജന്മസ്ഥലം, അദ്ദേഹം മാമ്മോദീസാ സ്വീകരിച്ച പള്ളി, വിദ്യാലയം, പുരോഹിതനായ ദേവാലയം എന്നിവിടങ്ങളും തീര്‍ത്ഥാടനത്തില്‍ പെടുന്നു.

റോമിലെ ബസിലിക്കകള്‍, സിസ്‌റ്റൈന്‍ ചാപ്പല്‍, മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടല്‍ എന്നിവയാണ് റോമിലെ പ്രോഗ്രാമുകളില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വി. ജോണ്‍പോള്‍ പാപ്പായുടെ ശവകുടീരത്തില്‍ വിശുദ്ധ ബലിയര്‍പ്പണവും ഉണ്ടായിരിക്കും. കാത്തലിക് ടോക് ഷോയുടെ ആഭിമുഖ്യത്തിലാണ് തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.