അബോർഷൻ അനുകൂല കത്തോലിക്കാ രാഷ്ട്രീയ നേതാക്കളോട് നിശബ്ദത പാലിക്കണമെന്ന് ഫീനിക്സ് ബിഷപ്പിന്റെ മുന്നറിയിപ്പ്

അബോർഷനെ അനുകൂലിക്കുന്ന കത്തോലിക്കർ ദിവ്യബലിയിൽ പങ്കെടുക്കരുതെന്ന സാൻഫ്രാൻസിസ്കോ അതിരൂപതയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ഫീനിക്സ് ബിഷപ്പ് തോമസ് ഓംസ്റ്റഡ്. ഗർഭച്ഛിദ്രത്തിന്റെ ഗുരുതരമായ തിന്മയെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണമെന്നു അദ്ദേഹം പറഞ്ഞു. നമ്മുടെ വാക്കോ പ്രവർത്തികളോ വഴി അബോർഷനെ അനുകൂലിക്കുന്ന കത്തോലിക്കാരോട് അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിച്ചില്ലെങ്കിൽ അത് വലിയ തിന്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“സ്നേഹത്തിന്റെയും സത്യത്തിന്റെയും നഷ്ടമാണ് അബോർഷനിലൂടെ സംഭവിക്കുന്നത്. പരസ്യമായി അബോർഷനെ അനുകൂലിക്കുകയോ ഗർഭച്ഛിദ്രം നടത്തുകയോ ചെയ്യുന്നവർ അവരുടെ നിത്യാത്മാവിനെ അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്” – അദ്ദേഹം പറഞ്ഞു. കൊലപാതകം തടയുവാൻ നമ്മെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് കോർഡിലിയോൺ പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണത്തെത്തുടർന്നു അമേരിക്കയിൽ അബോർഷൻ അനുകൂല നിലപാടാണ് ഗവൺന്മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നും സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാല്വത്രോർ കോർഡിലിയോൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.