ഫ്രാന്‍സിസ് പാപ്പായുടെ ‘ലവ് ദാത്തോ സീ’ പ്രചോദനമായി; വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഫിലിപ്പീന്‍സിലെ ഗോത്ര വര്‍ഗ്ഗക്കാര്‍

ഫ്രാന്‍സിസ് പാപ്പായുടെ ‘ലവ് ദാത്തോ സീ’ യില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഫിലിപ്പീന്‍സിലെ ഗോത്ര വര്‍ഗ്ഗക്കാര്‍. പ്യൂര്‍ട്ടോ പ്രിന്‍സിസ വികാരിയത്തിലെ ആളുകളാണ് 2000 ത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.

ഫ്രാന്‍സിസ് പാപ്പായുടെ ‘ലവ് ദാത്തോ സീ’ വിശദീകരിച്ചു കൊണ്ട് പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മനസിലാക്കി കൊടുത്തത് അവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന ബിഷപ്പ് മോണ്‍. മെസിയോണ ആണ്. അതില്‍ പ്രചോദനം ഉള്‍ക്കൊണ്ട ആളുകള്‍ക്ക് വൃക്ഷ തൈകള്‍ വയ്ക്കുവാനുള്ള ഉപദേശം നല്കിയതും അദ്ദേഹം തന്നെ.

ഒരു വര്‍ഷത്തിനുള്ളില്‍ 10,000 മരങ്ങള്‍ വച്ച് പിടിപ്പിക്കുവാനാണ് ഇവര്‍ പദ്ധതി ഇടുന്നത്. ദൈവം നമുക്ക് നല്‍കിയ പ്രകൃതിയെ അതിന്റെ പൂര്‍ണ്ണതയില്‍ പരിപാലിക്കുവാനുള്ള കടമ നമുക്കുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്ന ‘ലവ് ദാത്തോ സീ’ പരിചയപ്പെടുത്തിയതിനും ഇത്തരം പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കിയതിനും ഗോത്രവര്‍ഗ്ഗക്കാര്‍ വൈദികരോടും ഫിലിപ്പീന്‍സിലെ കത്തോലിക്കാ സഭയോടും നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.