മോറാവി കലാപത്തിനു കാരണം മതപരമായ കാരണങ്ങള്‍ മാത്രമല്ല എന്ന് പഠനങ്ങള്‍

ഫിലിപ്പീന്‍സിലെ മോറാവി നഗരത്തിലുണ്ടായ കലാപത്തിനു മതപരമായ കാരണങ്ങള്‍ മാത്രമായിരുന്നില്ല എന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്തുവന്നു. ഇന്റര്‍നാഷണല്‍ അലര്‍ട്ട് നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

അവിടെ ഉണ്ടായിരുന്ന ചില വ്യക്തികള്‍ക്ക്  തീവ്രവാദ ഗ്രൂപ്പുകളില്‍ അംഗത്വമെടുക്കുവാന്‍ ഉള്ള നടപടികളുടെ ഭാഗമായിരുന്നു കലാപം എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതായി ഇന്റര്‍നാഷണല്‍ അലേര്‍ട്ടിന്റെ മാനേജര്‍ നിക്കി ദേ ലാ റോസാ വ്യക്തമാക്കി. ഈ തീവ്രവാദി ഗ്രൂപ്പുകള്‍ അവരുടെ ഇപ്പോഴത്തെ ഐഡന്റിറ്റി ഉപയോഗിച്ച് കലാപങ്ങളിലൂടെ തങ്ങളുടെ അടിസ്ഥാനം ശക്തിപ്പെടുത്തുവാനും കൂടുതല്‍ ആളുകളിലേയ്ക്ക് എത്തുവാനും നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു എന്ന് അവര്‍ പറഞ്ഞു.

1980 ല്‍ ഇസ്ലാമിക നഗരമായി പ്രഖ്യാപിച്ച നാള്‍ മുതല്‍ മറ്റു മതവിശ്വാസികള്‍ക്ക് നേരെ ആക്രമണങ്ങള്‍ അരങ്ങേറുക പതിവായിരുന്നു. എന്നാല്‍ 2017 മെയ് മാസം അരങ്ങേറിയ കലാപത്തില്‍ നഗരത്തിലെ 98 ശതമാനം ആളുകളും നിര്‍ബന്ധിതമായി പലായനം ചെയ്യേണ്ടി വന്നു. ക്രിസ്ത്യന്‍ കെട്ടിടങ്ങളും ദേവാലയങ്ങളും മറ്റും ആക്രമികള്‍ അഗ്‌നിക്ക് ഇരയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.