മിസിയോ 500: പ്രകൃതി സംരക്ഷണത്തിനായി കൈകോർത്ത് ഫിലിപ്പീൻസ് രൂപത

കൊടുങ്കാറ്റ് വരുത്തിവെച്ച നാശ നഷ്ടങ്ങളെ അതിജീവിക്കുവാൻ ഒരു മില്യൺ വൃക്ഷ തൈ നടുവാനുള്ള ഒരുക്കവുമായി നോർത്തേൺ ഫിലിപ്പീൻസിലെ തുഗ്വേ ഗരാവോ അതിരൂപത. വനവത്ക്കരണ പ്രോജക്ടിന്റെ ഭാഗമായി സർക്കാർ നൽകുന്ന വൃക്ഷ തൈകൾ ഏറ്റെടുത്ത് ഒരു ദിവസം 500 വൃക്ഷതൈകൾ നടുവാനുള്ള ഒരുക്കത്തിലാണ് ഇവർ.

ഫിലിപ്പിൻസ് ‌ദ്വീപ് സമൂഹത്തിൽ ക്രിസ്തുമതം എത്തിച്ചേർന്നതിന്റെ അഞ്ഞൂറാം വാർഷികത്തിന്റെ ഭാഗമായി ആണ് മിസിയോ 500 എന്ന പേരിൽ ഈ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 2020 -ൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കവും രണ്ടു വലിയ കൊടുങ്കാറ്റും ഫിലിപ്പീൻസ് ജനതയെ കഠിന ദുരിതത്തിലാഴ്ത്തിയിരുന്നു. പ്രകൃതി സംരക്ഷണത്തെ മുറുകെ പിടിച്ചുകൊണ്ട് നഷ്ടങ്ങളെ അതിജീവിക്കുവാനും ഇനിയൊരു പ്രകൃതി ദുരന്തത്തിലേക്ക് രാജ്യം കടന്നുപോകാതിരിക്കേണ്ടതിനും ഇത് അത്യാവശ്യമാണെന്ന് ഫിലിപ്പീൻസ് സഭാ വൃത്തങ്ങൾ അറിയിച്ചു.

പ്രകൃതിക്ക് ഇതുവരെയും സംഭവിച്ച മുറിവുകളെ സുഖപ്പെടുത്തുവാനും ദൈവത്തിന്റെ സൃഷ്ടികളെ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെയുംകുറിച്ച് ക്രൈസ്തവർ കൂടുതൽ ബോധവാന്മാരാകണമെന്നു ഗവൺമെന്റുമായി പ്രൊജക്റ്റ് കരാർ ഒപ്പുവെക്കുന്ന വേളയിൽ ഫിലിപ്പീൻസ് ബിഷപ്പ് ഡാനിലോ ബി. യൂലിപ് പ്രസ്ഥാവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.