കത്തോലിക്ക സഭ തുടങ്ങിയ 500 വർഷത്തിൽ ഫിലിപ്പീൻസിൽ പ്രത്യേക ലോഗോ

ഫിലിപ്പീൻസിൽ കത്തോലിക്കാ സഭ സ്ഥാപിതമായതിന്റെ 500 റാം വാർഷിക ആഘോഷത്തിന്റെ ഔദ്യോഗിക പ്രമേയവും ലോഗോയും മെത്രാൻ സംഘം പ്രസിദ്ധീകരിച്ചു. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികൾക്ക് “500 YOC” എന്നാണ് പേരിട്ടിരിക്കുന്നത്.

ഈ പ്രമേയത്തിനും ലോഗോയ്ക്കും ബിഷപ്പ് കോൺഫ്രൻസ് അംഗീകാരം നൽകി. വാർഷിക ആഘോഷത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷത്തെ (മത്താ 10:8) ആധാരമാക്കിയുള്ള “നൽകാനുള്ള സമ്മാനം” എന്നുള്ളതാണ്. അതോടൊപ്പം കുരിശ്, കപ്പൽ, സൂര്യൻ, കൊന്ത, ഒരു വിശ്വാസ സമൂഹം എന്നീ പ്രതീകങ്ങളും ലോഗോയിൽ ഉൾപ്പെട്ടിട്ടുണ്ട്.

സിബു ദ്വീപിൽ ഒരു നാവികനാൽ ആണ് കുരിശ് ആദ്യമായി ഇവിടെ നാട്ടപ്പെടുന്നത്. അതിനാൽ കപ്പലും കുരിശും ലോഗോയുടെ ഭാഗമായി. പ്രാവിന്റെ സാന്നിധ്യം പരിശുദ്ധത്മാവിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. ഒരു മേഘത്തിന്റെ ചിത്രം ദൈവത്തിന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു. വളരെ പ്രതീകാത്മകമായ ഒരു ലോഗോയാണ് അവർ രൂപപ്പെടുത്തിയിരിക്കുന്നത്.

പോർച്ചുഗീസ് മിഷനറിമാരാണ് ഫിലിപ്പീൻസിൽ ക്രിസ്തുമതം കൊണ്ടുവന്നത്. വളരെ തീക്ഷ്ണതയുള്ള ഒരു വിശ്വാസ സമൂഹമായി അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ് ഇവിടുത്തെ കത്തോലിക്കാ സമൂഹം.