ക്വാറന്റീൻ സമയം നെറ്റ്ഫ്ലിക്സിൽ ചിലവിടാതെ ദൈവത്തെ കണ്ടെത്തുവാൻ ശ്രമിക്കണം: ഫിലിപ്പീനോ ബിഷപ്പ്

ക്വാറന്റീൻ സമയം സാമൂഹ്യമാധ്യമങ്ങളിലും ഇഷ്ടപ്പെട്ട ചാനൽ പ്രോഗ്രാമുകളിലും മുഴുകിയിരിക്കേണ്ട സമയമല്ലെന്ന ഓർമപ്പെടുത്തലുമായി ഫിലിപ്പീനോ ബിഷപ്പ് റൂപർട്ടോ സാന്റോസ്. എല്ലാവരും ഭവനങ്ങളിൽ ആയിരിക്കുന്ന ഈ സമയം ദൈവവുമായി കൂടുതൽ അടുക്കുന്നതിനുള്ള സമയമാക്കി മാറ്റണം എന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികൾ ബൈബിൾ വായിക്കാനും കർത്താവിനെക്കുറിച്ചുള്ള ഗ്രാഹ്യം വർദ്ധിപ്പിക്കാനും ഈ സമയം ഉപയോഗപ്പെടുത്തണം. അതിനു വൈദികർ പ്രചോദനം നൽകണം. ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും സമയം ചെലവഴിക്കുന്നതിനേക്കാൾ ആളുകൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ ആത്മീയതയിൽ വളരുന്നതിനു ഉപകരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതിനു സമയം കണ്ടെത്തണം. ദൈവം നമുക്ക് കൂടുതൽ സമയം നൽകിയിരിക്കുന്നത് അവിടുത്തെ കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനും വേണ്ടി തന്നെയാണ്. അദ്ദേഹം വ്യക്‌തമാക്കി.

നോമ്പുകാലത്ത് ഉപവാസവും ത്യാഗങ്ങളും വളരെ പ്രധാനപ്പെട്ട അനുഷ്ടാനങ്ങളായിരിക്കുന്നത് പോലെ ഈ ക്വാറന്റീൻ സമയവും ആത്മീയതയിൽ നമ്മെ വളർത്തുന്നതിന് അനിവാര്യമായ സമയമായിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.