പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളില്‍ പൊതു അവധി പ്രഖ്യാപിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ്

ഫിലിപ്പൈന്‍സില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ട് നാഷണല്‍ സ്‌പെഷ്യല്‍ വര്‍ക്കിംങ് ഹോളിഡേ ആയിരിക്കും. പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റെറെറ്റ് ഇത് സംബന്ധിച്ച നിയമത്തില്‍ ഒപ്പുവച്ചു. മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജനനത്തിരുനാള്‍.

ഫിലിപ്പൈന്‍സില്‍ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ മരിയന്‍ തിരുനാളാണ് ജനനത്തിരുനാള്‍. മാതാവിന്റെ അമലോത്ഭവതിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് സെപ്ഷ്യല്‍ നോണ്‍ വര്‍ക്കിംങ് ഹോളിഡേ ആയി പ്രസിഡന്റ് 2017 ല്‍ പ്രഖ്യാപിച്ചിരുന്നു.

വര്‍ക്കിംങ് ഹോളിഡേ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്‌കൂളുകളില്‍ ക്ലാസുകളും ഓഫീസ് ജോലികളും ഉണ്ടായിരിക്കും എന്നാണ്. പിയൂസ് പന്ത്രണ്ടാമനാണ് 1942 സെപറ്റംബര്‍ 12 ന് ഫിലിപ്പൈന്‍സിന്റെ പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ കന്യകയെ പ്രഖ്യാപിച്ചത്.