കളത്തിലിറങ്ങും മുൻപേ തന്നെ കാത്തിരുന്ന സന്യാസ ആരാധകരെ അഭിവാദ്യം ചെയ്ത് ഫിലിപ്പ് റിവേഴ്‌സ്

ഡൊമിനിയൻ സിസ്റ്റേഴ്സ് ഓഫ് മേരി എന്ന കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സാണ് ഫിലിപ് റിവേഴ്‌സ് എന്ന അമേരിക്കൻ ഫുട്ബോൾ കളിക്കാരനെ കാണുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ഗാലറിയിൽ എത്തിയത്. അദ്ദേഹവും ശ്രദ്ധിച്ചിരുന്നു, തന്നെ പുഞ്ചിരിയോടെ ഉറ്റുനോക്കുന്ന ആ മുഖങ്ങളെ.

ആൻ അർബെറിൽ നിന്നുള്ള ഈ ഡൊമിനിക്കൻ സിസ്റ്റേഴ്സിനെ കണ്ട റിവേഴ്‌സ്, അവരുടെ അടുത്ത് ഓടിവന്ന് അവരെ അഭിവാദ്യം ചെയ്തശേഷമാണ് കളി ആരംഭിച്ചത്. ഒരു തികഞ്ഞ കത്തോലിക്കനായ ഇദ്ദേഹം, വർഷങ്ങളായി ഈ കോൺഗ്രിഗേഷനുമായി അടുത്ത ബന്ധം പുലത്തുന്ന ആളാണ്.

അദ്ദേഹവും ഭാര്യ ടിഫാനിയും 2012 മുതൽ ഡൊമിനിക്കൻ സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങളെ വിലമതിക്കുകയും അവരുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്തുപോന്നിരുന്നു. ഇന്നത്തെ പുതുതലമുറയ്ക്ക് തന്റെ ജീവിതം കൊണ്ട് വലിയ മാതൃക നല്‍കുവാന്‍ ഫിലിപ്പിന് കഴിയുന്നുണ്ട്. അനാഥരായ കുഞ്ഞുങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുവാൻ അദ്ദേഹം ഇപ്പോഴും ശ്രമിക്കുന്നു.

തൻ്റെ ജീവിതത്തിൽ വിശ്വാസം, കുടുംബം, ഫുട്ബോൾ എന്നീ മൂന്ന് കാര്യങ്ങൾക്കാണ്‌ അദ്ദേഹം പ്രാധാന്യം കൊടുത്തിരിക്കുന്നത്. 2019 മാർച്ച് മാസത്തിലാണ് അദ്ദേഹത്തിൻ്റെ ഒൻപതാമത്തെ കുഞ്ഞ് പിറന്നത്. ഫിലിപ്പ് റിവേഴ്‌സ്, പ്രോ ലൈഫിന്റെ വലിയ പ്രവർത്തകനും പ്രചാരകനുമാണ്. വി. കുർബാനയ്ക്കു ശേഷം മാത്രമേ അദ്ദേഹം കളിക്കിറങ്ങുകയുള്ളൂ.