പോട്ട ദേശീയ ബൈബിൾ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ 

29 താമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ പോട്ട ആശ്രമത്തിൽ നടത്തപ്പെടും. രാവിലെ 9 മുതൽ വൈകിട്ട് 5  മണി വരെ നടത്തപ്പെടുന്ന കൺവെൻഷന്റെ ആദ്യദിനം മാർ പോളി കണ്ണൂക്കാരൻ, മാർ പോൾ ആലപ്പാട്ട് തുടങ്ങിയ പിതാക്കന്മാർ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.    വിവിധ ദിവസങ്ങളിലായി പ്രശസ്തരായ ധ്യാന ഗുരുക്കൾ വചനം പങ്കുവയ്ക്കുന്നു.

വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന കൺവെൻഷനിൽ മാനസാന്തരത്തിലേക്കു നയിക്കുന്ന വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, സംഗീത ശുശ്രൂഷ തുടങ്ങിയ ഉൾപ്പെടുത്തിയിരിക്കുന്നു. രോഗികളായവർക്കു കൺവെൻഷനിൽ പങ്കെടുക്കുവാൻ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾ, വിവിധ മതസ്ഥരായ ആളുകൾ, മദ്യത്തിനും മയക്കുമരുന്നിനും അടികമളായവർ തുടങ്ങിയവർക്കായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയും ആരാധനയും  ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.