തീവ്രവാദികൾ കൊലപ്പെടുത്തിയ പെറൂവിയൻ സന്യാസിനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ലീമയിൽ ഷൈനിങ് പാത്ത് തീവ്രവാദികൾ കൊലപ്പെടുത്തിയ സന്യാസിനിയായ സി. മരിയ അഗസ്റ്റീന റോബിൾസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഔർ ലേഡി ഓഫ് ചാരിറ്റി ഓഫ് ദി ഗുഡ് ഷെപ്പേർഡ് സന്യാസ സഭാംഗമായ സി. മരിയയെ 1990 -ലാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്.

ലിമയിലെ ബാരിയോസ് ആൾട്ടോസിൽ വർഷങ്ങളോളം മിഷനറി പ്രവർത്തനം നടത്തിയ ഈ സന്യാസിനിയെ ക്രൈസ്തവ വിശ്വാസത്യത്തിലേക്ക് അനേകരെ അടുപ്പിക്കുന്നു എന്നതിന്റെ പേരിലാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. കുട്ടികളിലും സ്ത്രീകളിലും വിശ്വാസത്തെ വളർത്തിയെടുക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെറുവിൽ തീവ്രവാദ അക്രമങ്ങൾ വർദ്ധിച്ചപ്പോൾ തന്റെ അവസാന നാളുകൾ എത്തിച്ചേർന്നുവെന്നും സമയം ഇനിയും പാഴാക്കാനില്ലെന്നുമുള്ള ഒരു സന്ദേശം സിസ്റ്റർ തന്റെ മേലധികാരികൾക്ക് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.