വി. യൗസേപ്പിതാവ് വൈദികർക്ക് ഉദാത്തമാതൃകയാണെന്ന് പറയുന്നതിനുള്ള കാരണം വെളിപ്പെടുത്തി പെറൂവിയൻ ബിഷപ്പ് 

തന്റെ പൗരോഹിത്യജീവിതത്തിലുടനീളം വി. യൗസേപ്പ് സ്നേഹത്താൽ പോഷിപ്പിക്കപ്പെട്ട വിശ്വസ്തതയുടെയും അനുസരണത്തിന്റെയും ഉദാഹരണവും മാതൃകയുമായിരുന്നു എന്ന് വെളിപ്പെടുത്തി പെറുവിലെ ബിഷപ്പായ ജോസ് അന്റോണിയോ എഗ്യൂറൻ. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ കാവൽക്കാരനായ വി. യൗസേപ്പിതാവ് എന്തുകൊണ്ടാണ് നീതിമാനായതെന്നും എല്ലാ പുരോഹിതർക്കും മാതൃകയാണെന്നും വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഗ്രന്ഥം വി. ജോസഫിനെ ‘നീതിമാനായ മനുഷ്യൻ’ എന്ന് നിർവചിക്കുന്നു. നീതിമാൻ എന്നാൽ എല്ലാ യഹൂദനിയമങ്ങളും അനുസരിക്കുന്നവൻ എന്നല്ല അർത്ഥം. തിരുവെഴുത്ത് അനുസരിച്ച് ദൈവത്തോട് തുറവിയും അവിടുത്തെ സ്നേഹത്തിലുള്ള കൂട്ടായ്മയും സ്വന്തം ജീവിതത്തിലും ലോകത്തിലും ദൈവം അനുവദിക്കുന്ന കാര്യങ്ങളെ ആശ്ചര്യത്തോടെ നോക്കിക്കാണാനുള്ള കഴിവുമാണ് ഒരുവനെ നീതിമാനാക്കുന്നത്. അതു തന്നെയാണ് ഇന്ന് വൈദികരും മാതൃകയാക്കേണ്ടതെന്ന് ബിഷപ്പ് പുരോഹിതരെ ഓർമ്മിപ്പിച്ചു.

“ദൈവികപദ്ധതി, ദൈവിക ഇച്ഛ എന്നിവയെ ബഹുമാനിക്കുകയും ദൈവികപദ്ധതിയുടെ ആവശ്യങ്ങളെ സ്വന്തം ജീവിതത്തിൽ ആദരപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദൈവവചനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തന്റെ ജീവിതം ക്രമീകരിക്കുന്നവൻ നീതിമാനാണ്. അങ്ങനെയുള്ള ഒരു നീതിമാനായിരുന്നു വി. യൗസേപ്പ്. തന്റെ ജീവിതത്തെ ഒരു ആരാധനാക്രമമാക്കി മാറ്റിയ വ്യക്തിയാണ് വി. യൗസേപ്പിതാവ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.