മാതൃത്വത്തിന്റെ സമ്മാനം പ്രതീക്ഷയുടെ അടയാളമാണ്: പെറുവിലെ ആർച്ചുബിഷപ്പ് 

ആധുനിക കാലഘട്ടത്തിൽ മാതൃത്വത്തിന്റെ സമ്മാനം മരണത്തിനു മേലുള്ള ജീവന്റെ വിജയമാണെന്ന് സൂചിപ്പിച്ച് പെറുവിലെ ആർച്ചുബിഷപ്പ് ഹോസ് അന്റോണിയോ എഗുറെൻ. മാതാക്കളുടെ ദിനത്തോട് അനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം ഓർമിപ്പിച്ചത്.
ഓരോ ജനനവും പ്രതീക്ഷയുടെയും പുനർ ജനനത്തിന്റെയും പ്രതീക്ഷയാണ് പകരുന്നത്. ഈ കോവിഡ് പ്രതിസന്ധികൾക്കിടയിലും ഒരു കുഞ്ഞു ജനിക്കുമ്പോൾ അത് മരണത്തെക്കാൾ ശക്തമായ ഒരു പ്രതീക്ഷയുടെ സന്ദേശം ആണ് പകരുന്നത്. നാം ആഘോഷിക്കുന്ന ഈസ്റ്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യാശയ്ക്കും മരണത്തെ ജയിച്ച ക്രിസ്തു പകരുന്ന ജീവന്റെ പ്രത്യാശയ്ക്കും തുല്യമാണത്. ബിഷപ്പ് വ്യക്തമാക്കി.
നമ്മെ ഭക്ഷണം കഴിപ്പിക്കുന്നവൾ, ഉദരത്തിൽ ഉരുവായ നിമിഷം മുതൽ സംരക്ഷിക്കുന്നവർ, ഉപദേശങ്ങൾ ഒരിക്കലും മുടക്കാത്തവൾ, മുറിക്കുള്ളിലെ നിശബ്ദതയിൽ നമ്മുടെ നന്മയ്ക്കായി കണ്ണുനീരൊഴുക്കി ദൈവത്തോട് പ്രാർത്ഥിക്കുന്നവൾ. അതാണ് അമ്മ. അവളുടെ സ്നേഹത്തിന്റെ ആർദ്രതയും അത് തന്നെയാണ്. ഉദരത്തിൽ ഉരുവാകുന്ന സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്ന ഫെമിനിസത്തിന്റെ കാലത്ത് മാതൃത്വം മനോഹരവും സൗന്ദര്യം നിറഞ്ഞതുമാണ്. ബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.