ഭീകരർ കൊലപ്പെടുത്തിയ വൈദികരുടെ സ്മരണയിൽ പെറൂവിയൻ വിശ്വാസികൾ

പെറുവിലെ വടക്കൻ പ്രദേശമായ പരിയാക്കോട്ടോ ജില്ലയിൽ വച്ച് ഷൈനിംഗ് പാത്ത് ഭീകരർ കൊലപ്പെടുത്തിയ വൈദികരുടെ സ്മരണയിൽ വിശ്വാസികൾ. ഭീകരർ ഇടവക ദൈവാലയത്തിന്റെ ഭവനത്തിൽ പ്രവേശിക്കുകയും വൈദികരായ ഫാ. തോമസെക്, ഫാ. സ്‌ട്രാൾകോവിസ്കി എന്നിവരെ കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ മുപ്പതാം വാർഷികദിനത്തിലാണ് ഇരുവരുടെയും സ്മാരകം ഉദ്‌ഘാടനം ചെയ്തത്.

ലിമയിലെ പോളിഷ് എംബസിയും ഫ്രാൻസിസ്കൻ ഓർഡറും സംയുക്തമായാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഈ വൈദികരുടെ സ്മരണാർത്ഥം സ്മാരകം നിർമ്മിച്ചത്. 2015 ഫെബ്രുവരി മൂന്നിനാണ് രണ്ടു വൈദികരെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയത്. വിദ്യാഭ്യാസം, സാമൂഹിക സഹായങ്ങൾ, സുവിശേഷവൽക്കരണം, മതബോധനം, സാംസ്കാരികവും വിനോദപരവുമായ സംരംഭങ്ങൾ എന്നിവയൊക്കെ ഒരു ജനതയ്ക്കായി നൽകിയവരായിരുന്നു ഇവർ. പോളിഷ് സംഘടനകളുടെ സഹായത്തോടെ മിഷനറിമാർ അടുത്തുള്ള ഗ്രാമങ്ങളിൽ ജലവിതരണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അനുസ്മരണചടങ്ങിൽ പങ്കെടുത്ത പോളിഷ് അംബാസഡർ ഓർമ്മിച്ചു.

1991 ഓഗസ്റ്റ് ഒൻപതിന് ഭീകരർ വൈദികരെ ബന്ദികളാക്കി പട്ടണത്തിലെ സെമിത്തേരിയിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് രണ്ടുപേരെയും വെടിവച്ചു കൊല്ലുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.