ദയാവധം ഒരു തെറ്റായ മാർഗമാണ്: പെറുവിലെ ബിഷപ്പുമാർ

A young hand touches and holds an old wrinkled hand

ദയാവധം ഒരു തെറ്റായ മാർഗമാണ് എന്ന് അഭിപ്രായപ്പെട്ട് പെറുവിലെ ബിഷപ്പുമാർ. പെറുവിന്റെ ചരിത്രത്തിലെ ആദ്യത്തെ ദയാവധത്തെക്കുറിച്ച് പെറുവിയൻ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ അഭിപ്രായം ആയിരുന്നു ഇത്. ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന അനാ എസ്ട്രാഡ ഉഗാർട്ടെയുടെ തീരുമാനത്തെ മാനിക്കാൻ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ആരോഗ്യ സാമൂഹിക മന്ത്രാലയത്തിന് അനുവാദം നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു ബിഷപ്പുമാരുടെ പ്രതികരണം.

“ഒരു നല്ല സമരിയക്കാരനായ യേശുവിന്റെ മാതൃക പിന്തുടർന്ന്, സഭ എല്ലായ്പ്പോഴും രോഗികളെ പരിചരിക്കും. എല്ലാ മനുഷ്യജീവനും അനന്തമായ മൂല്യമുണ്ട്. അത് ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണ്. ഈ കോവിഡ് മഹാമാരി ജീവൻ സംരക്ഷിക്കാനുള്ള പരിശ്രമത്തിൽ നമ്മെ ഒന്നിപ്പിച്ചു. നമ്മുടെ അയൽക്കാരനെ സ്നേഹിക്കുക. എല്ലാ രോഗികളിലും ക്രിസ്തുവിനെ തിരിച്ചറിയുക” -ബിഷപ്പുമാരുടെ സമ്മേളനം പ്രസ്താവനയിൽ അറിയിച്ചു.

പെറുവിൽ, പ്രത്യേകമായും അറിഞ്ഞുകൊണ്ട് മരിക്കാൻ ആവശ്യപ്പെടുന്ന ഒരാളുടെ ജീവിതം അവസാനിപ്പിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ദയാവധത്തിനുള്ള അവകാശം പെറുവിയൻ നിയമനിർമ്മാണം നൽകുന്നില്ല. അടിസ്ഥാന അവകാശങ്ങളുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ മനശാസ്ത്രജ്ഞനായ അന എസ്ട്രാഡയ്ക്ക് ആണ് ദയാവധം അഗീകരിക്കുവാൻ കോടതിയെ സമീപിച്ചത്. 30 വർഷമായി രോഗം ബാധിച്ച 43 -കാരിയായ സ്ത്രീയ്ക്ക് വേണ്ടിയായിരുന്നു അത്.  ജഡ്ജിമാർ ക്രിമിനൽ കോഡ് തന്റെ കേസിൽ ബാധകമാക്കരുതെന്ന് വിധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ബിഷപ്പുമാർ സംയുക്ത പ്രസ്താവന ഇറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.