ഈശോയുടെ പരസ്യ ജീവിതം 

ഈശോയുടെ പരസ്യ ജീവിതം ആരംഭിക്കുന്നത് അവിടുത്തെ മാമ്മോദീസായോടു കൂടിയാണ്. ഈശോയുടെ മാമ്മോദീസയുടെ വേളയില്‍ മറിയം ഒപ്പം ഇല്ലായിരുന്നു. എങ്കിലും മറിയത്തിന്റെ കാവല്‍ മാലാഖമാര്‍ അവയൊക്കെ മറിയത്തിനു കാണിച്ചു കൊടുത്തു. ഈ സമയം മറിയം ഭാവിയില്‍ മമ്മോദീസായിലൂടെ അനേകര്‍ ദൈവത്തിലേയ്ക്ക് കടന്നു വരുന്നതിനെ ഓര്‍ത്ത് സ്തുതിച്ചു കൊണ്ടിരുന്നു.

ഈശോ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ തന്റെ മകന്‍ പാപരഹിതനാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയണം എന്ന് മറിയം ആഗ്രഹിച്ചിരുന്നു. സ്‌നാന സമയത്ത് പിതാവും പരിശുദ്ധാത്മാവും ഈശോ ദൈവപുത്രനാണെന്ന് വെളിപ്പെടുത്തി. അവര്‍ ഇരുവരും ഈശോയില്‍ സന്നിഹിതനായിക്കൊണ്ട് അവിടുന്നു പാപത്തില്‍ നിന്നും വിമുക്തനാണെന്ന് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തി.

ഈശോ മരുഭൂമിയില്‍ ഉപവാസം അനുഷ്ടിച്ച നാല്പതു ദിവസം മറിയവും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിച്ചു കൂട്ടി. ഭക്ഷണം കഴിച്ചില്ല എന്ന് മാത്രമല്ല രാപകലുകള്‍ മറിയം പ്രാര്‍ഥനാ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. ഈ സമയമൊക്കെ ഈശോ മരുഭൂമിയില്‍ ഇരുന്നു അനുഭവിക്കുന്നതൊക്കെ മറിയത്തിനും അനുഭവിക്കുവാന്‍ കഴിഞ്ഞു. നാല്പതു ദിവസത്തെ ഉപവാസത്തിനുശേഷം ഈശോ സാത്താനെ പരാജയപ്പെടുത്തി. മറിയവും ഈ സമയം ആത്മീയമായി കൂടുതല്‍ ശക്തയായി.

(source: ‘Mary’s Life and Reflections As Seen In The Mystical City of God’ by  Mary Joan Wallace )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.