ഫ്രാന്‍സില്‍ ദേവാലയ ധ്വംസനങ്ങള്‍ തുടര്‍ക്കഥ

ഫ്രാന്‍സില്‍ ദിവസേന രണ്ടു കത്തോലിക്കാ ദേവാലയങ്ങള്‍ വീതം ആക്രമിക്കപ്പെടുന്നതായി ജര്‍മ്മന്‍ ദിനപത്രമായ ‘ദി വെല്‍റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തുക, ചുവരുകള്‍ വൃത്തിഹീനമാക്കുക, പള്ളിയകം മലിനമാക്കുക എന്നിവ ഉള്‍പ്പെടുന്നു.

ഒരു കൊല്ലം 40 മുതല്‍ 50 വരെ പള്ളികള്‍ ഉപയോഗശൂന്യമായിത്തീരാറുണ്ട്. 2018-ല്‍ ആയിരത്തിലേറെ കത്തോലിക്കാ ദേവാലയങ്ങള്‍ക്കുനേരേ ആക്രമണം നടന്നു. യഹൂദവിരോധം പ്രകടിപ്പിക്കുന്ന 541 സംഭവങ്ങളും ഇസ്ലാം വിരുദ്ധമായ 100 സംഭവങ്ങളും അതേ വര്‍ഷം ഫ്രാന്‍സില്‍ ഉണ്ടായി.

ഓരോ രണ്ടാഴ്ചയിലും ഫ്രാന്‍സില്‍ ഒരു മോസ്‌ക് വീതം നിര്‍മ്മിക്കപ്പെടുന്നുണ്ട്. ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതിന്റെ കാരണം ക്രൈസ്തവ വിദ്വേഷമാണോ എന്നു നിശ്ചയമില്ലെങ്കിലും ക്രൈസ്തവര്‍ നിസംഗത വെടിയണമെന്ന് മത-സംസ്‌കാര സംരക്ഷണത്തിനായുള്ള ഫ്രഞ്ച് പ്രസ്ഥാനത്തിന്റെ തലവന്‍ എഡ്വാര്‍ഡ് ദെ ലമാസെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.