പെന്റഗ്രാം ഷൂസുകള്‍ തിന്മ പരത്തുന്നു: മുന്നറിയിപ്പുമായി ഭൂതോച്ചാടകര്‍

പെന്റഗ്രാം ഷൂസുകള്‍ സാത്താനിക ആരാധനയുമായി ബന്ധമുള്ളതിനാല്‍ അവയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഭൂതോച്ചാടകന്റെ മുന്നറിയിപ്പ്. കത്തോലിക്കാ വൈദികനായ ഫാ. വിന്‍സെന്റ് ലാംബെര്‍ട്ട് എന്ന ഭൂതോച്ചാടകനാണ് ഇതിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ആളുകളില്‍ പൈശാചികതയോട് ആകാംക്ഷ ജനിപ്പിക്കാന്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. SÀt_mUnBÀsI NIv 70 എന്ന പേരിലുള്ള ഷൂസ് ജൂലൈ 27 -ന് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം തന്നെ വലിയ കച്ചവടം നടന്നിരുന്നു. ഷൂസിന്റെ ഇരുവശങ്ങളിലും കീഴിലുമായി പെന്റഗ്രാം മുദ്രയുണ്ട്.

ഫാഷന്‍ ഡിസൈനറായ റിക്ക് ഓവന്‍സുമായി ചേര്‍ന്നാണ് കോണ്‍വേര്‍സ് പെന്റഗ്രാം പതിച്ച ഷൂസുകള്‍ പുറത്തിറക്കിയത്. പൈശാചികതയോടുള്ള ആകാംക്ഷ അല്ല സമൂഹം വളര്‍ത്തിയെടുക്കേണ്ടതെന്നും മറിച്ച് മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്ന ചിന്തയാണ് വളര്‍ത്തിയെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൈശാചികതയുമായി ബന്ധമുള്ളതിനാലാണ് താന്‍ ഒരുപാട് നാളായി പെന്റഗ്രാം ഉപയോഗിക്കുന്നതെന്ന് റിക്ക് ഓവന്‍സ് തുറന്ന് സമ്മതിക്കുന്ന ഒരു കുറിപ്പ് കോണ്‍വേര്‍സ് കമ്പനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ കത്തോലിക്ക വിശ്വാസിയായിരുന്നു റിക്ക് ഓവന്‍സ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തുള്ള ഭൂതോച്ചാടകന്റെ മുന്നറിയിപ്പിന് വലിയ പ്രാധാന്യമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.