സമാധാനം വിശുദ്ധമാണ് – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍:  ജിഹാദി തീവ്രവാദത്തെ ഇല്ലായ്മ ചെയ്യേണ്ടത് മുസ്ലീം ഭരണാധികാരികളുടെ ഉത്തരവാദിത്വമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടതും അവരാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. ”സമാധാനം വിശുദ്ധമാണ്. എന്നാല്‍ യുദ്ധം അങ്ങനെയല്ല. എല്ലാ മതങ്ങളും ആഗ്രഹിക്കുനനത് സമാധാനമാണ്. എന്നാല്‍ ചിലര്‍ മാത്രം യുദ്ധം ആഗ്രഹിക്കുന്നു.”
തീവ്രവാദത്തിന്റെ ഉത്ഭവം മതമല്ല എന്നും ആയുധക്കടത്താണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ബ്രസ്സെല്‍സില്‍ നടന്ന തീവ്രവാദി ആക്രമണത്തെ  പരാമര്‍ശിച്ചായിരുന്നു പാപ്പയുടെ ഈ വാക്കുകള്‍. ആയുധം നിര്‍മ്മിക്കുന്നവര്‍ ആഗ്രഹിക്കുന്നത് സമാധാനമല്ല, രക്തം ചിന്തുക എന്നതാണ്. അധികാരപ്പെട്ടവര്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കരുത്. ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതമൗലിക വാദമാണ്. ക്രൈസ്തവരും മുസ്ലീമുകളും തമ്മില്‍ വേണ്ടത് അനുരജ്ഞനമാണെന്നും ഓര്‍മ്മിപ്പിച്ചാണ് പാപ്പ വാക്കുകള്‍ ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.