മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 12

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ഗാഡുലുപേ മാതാവിന്റെ ഓർമ്മ ആചരിക്കുന്ന ഈ ദിനത്തിൽ പരിശുദ്ധ അമ്മയെപ്പോലെ, എന്റെ ഹൃദയത്തെ ഈശോയുടെ തിരു ഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഈ ദിനത്തിൽ പരമാവധി നന്മ ചെയ്യുവാനും, വ്യക്തി ബന്ധങ്ങളിൽ വെറുപ്പിന്റെ മതിലുകൾക്കു പകരം സമാധാനത്തിന്റെ പാലങ്ങൾ പണിയുവാൻ എന്നെ ഒരുക്കേണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നിന്റെ ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതങ്ങളെയും രൂപാന്തരപ്പെടുത്തുന്ന അടയാളം, നിന്റെ ജീവിതം കൊണ്ട്  പതിപ്പിക്കാൻ ഈശോ നിന്നെ വിളിക്കുന്നു.” (ഫ്രാൻസീസ് പാപ്പ )

ഈശോയോടൊപ്പം രാത്രി

“സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകളിൽ നിന്നും മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു” (മത്താ. 11: 25). ദൈവമേ, ഇന്നേ ദിനം നിന്റെ കാരുണ്യത്തിന്റെ ദൗത്യം നിർവ്വഹിക്കാൻ എനിക്കു ലഭിച്ച അവസരങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേദിനം നിന്റെ വചനങ്ങളെക്കാൾ എന്റെ തീരുമാനങ്ങൾക്കും ഹിതങ്ങൾക്കും പ്രാമുഖ്യം നൽകിയതിന് എന്നോടു എന്നോട് ക്ഷമിക്കണമേ. നാളെ ദൈവഹിതം പ്രകാരം എന്റെ  ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.