മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 10

നഴ്‌സുമാര്‍

രോഗികള്‍ക്ക് സൗഖ്യദായകനായി മാറിയ ഈശോയെ, എളിയ സഹോദരില്‍ അങ്ങയെ ദര്‍ശിച്ച് ത്യാഗസുരഭിലമായ ജീവിതത്തിലൂടെ അനേകം രോഗികകള്‍ക്ക് ആശ്വാസമേകി, ഞങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ എല്ലാ പ്രിയപ്പെട്ട നേഴ്‌സുമാരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഈശോയെ അങ്ങയെ പരിചരിക്കാന്‍ ഉത്സാഹം കാട്ടിയ മര്‍ത്തായെപ്പോലെയും അങ്ങ് പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്ന മറിയത്തെപ്പോലെയും രോഗികളെ ശുശ്രൂഷിക്കാനും അവരെ കേള്‍ക്കാനും മാലാഖമാരെപ്പോലെ ഇവര്‍ കാണിച്ച ആത്മാര്‍ത്ഥതയെ അങ്ങ് കാണണമേ. അവരുടെ ആത്മാക്കള്‍ക്ക് നിത്യവിശ്രമം നല്‍കണമേയെന്ന് ജീവന്റെയും മരണത്തിന്റെയും നാഥനായ അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.