സാഹസിക ജോലികള്‍ ചെയ്യുന്നവര്‍ക്കായുള്ള മധ്യസ്ഥര്‍ 

ചില ജോലികള്‍ പ്രത്യേക അധ്വാനവും സാഹസികതയും ആവശ്യമായവയാണ്. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, സൈനികസേവനം തുടങ്ങി പലതും. ആത്മവിശ്വാസവും ധൈര്യവും അത്യാവശ്യം വേണ്ടത്. അതുകൊണ്ടു തന്നെ ദൈവവിശ്വാസവും ദൈവാശ്രയവും ഇക്കൂട്ടര്‍ക്ക് കൂടുതല്‍ ആവശ്യമാണ്. ഇത്തരത്തിലുള്ള ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവര്‍ക്ക് മധ്യസ്ഥരായി ചില വിശുദ്ധരുണ്ട്, സഭയില്‍. അവരെ പരിചയപ്പെടാം.

1. സൈനികര്‍ക്ക്  മുഖ്യദൂതനായ വി. മിഖായേല്‍

സാത്താനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന, മറ്റ് മാലാഖമാരെക്കാളെല്ലാം ശക്തിയുള്ള മാലാഖയാണ് വി. മിഖായേല്‍. സംരക്ഷണം നല്‍കുന്നതില്‍ മുമ്പിട്ടു നില്‍ക്കുന്ന മാലാഖ. ധൈര്യവും സംരക്ഷണവും ആവശ്യമുള്ളപ്പോള്‍ വി. മിഖായേലിനോട് സഹായം തേടാം.

2. പോലീസ്  വി. യൂദാശ്ലീഹ

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ ഈ വിശുദ്ധന്റെ മാധ്യസ്ഥവും സഹായവും കേസന്വേഷണത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനമാവും.

3. ഫയര്‍ഫോഴ്‌സ്  വി. ഫ്‌ലോറിന്‍

ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഫയര്‍ ബ്രിഗേഡുകളെ നയിച്ചുകൊണ്ടിരുന്ന വി. ഫ്‌ലോറിനെ തീകൊളുത്തിയാണ് കൊലപ്പെടുത്തിയത്. മരണവേളയില്‍ നിങ്ങളെന്നെ അഗ്നികൊണ്ട് കൊലപ്പെടുത്തിയാല്‍ ഞാന്‍ അഗ്നിയുടെ അകമ്പടിയാല്‍ സ്വര്‍ഗത്തിലേയ്ക്ക് കയറും എന്ന് പറഞ്ഞാണ് വിശുദ്ധന്‍ മരണം വരിച്ചത്.

4. ഡ്രൈവര്‍മാര്‍- വി. ക്രിസ്റ്റഫര്‍

യാത്രക്കാരുടെ മധ്യസ്ഥനെന്നാണ് വി. ക്രിസ്റ്റഫര്‍ അറിയപ്പെടുന്നത്. ഉണ്ണീശോയെ നദി കടക്കാന്‍ സഹായിച്ച സംഭവം വിശുദ്ധനുമായി ബന്ധപ്പെട്ട് ചരിത്രത്തിലുണ്ട്.

5. നിര്‍മാണത്തൊഴിലാളികള്‍  വി. തോമസ് 

സംശയിക്കുന്ന അപ്പസ്‌തോലന്‍ എന്ന് അറിയപ്പെടുന്നെങ്കിലും യേശുവിനോടൊപ്പം പോയി മരിക്കാന്‍ സന്നദ്ധനായ വ്യക്തി എന്ന നിലയില്‍ അദ്ദേഹം തന്റെ ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വന്തം നേട്ടത്തിന് വേണ്ടി മാത്രമല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി കൂടി ജോലി ചെയ്യുന്നവരെന്ന നിലയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാവുന്ന വിശുദ്ധനാണ് വി. തോമാശ്ലീഹ

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ