പ്രത്യേക അസുഖങ്ങള്‍ക്കായുള്ള മധ്യസ്ഥര്‍ 

തന്റെ മക്കളുടെ കണ്ണീരോടെയുള്ള യാചനകള്‍ക്ക് ഉത്തരം നല്‍കാന്‍ ഇരുകരങ്ങളും സദാ വിരിച്ചിരിക്കുകയാണ് ദൈവം. മനുഷ്യമക്കളുടെ വിശ്വാസത്തോടെയുള്ള പ്രാര്‍ഥന അവിടുത്തേക്ക് ഉപേക്ഷിക്കാന്‍ കഴിയില്ല. വേദനകളുടെയും അലച്ചിലുകളുടെയും നിമിഷങ്ങളില്‍ മനുഷ്യമക്കളുടെ പ്രാര്‍ഥനകള്‍ ദൈവത്തിന്റെ പക്കല്‍ എത്തിക്കാന്‍ നിയുക്തരായിരിക്കുന്ന വ്യക്തികളാണ് വിശുദ്ധര്‍. ചില പ്രത്യേക അസുഖങ്ങള്‍ മാറ്റുന്നതിനായി ദൈവത്തിന്റെ പക്കല്‍ മാധ്യസ്ഥം വഹിക്കുന്ന വിശുദ്ധരുണ്ട്. അവരെ നമുക്ക് പരിചയപ്പെടാം.

1. വി. പേരെഗ്രിനെ

കാന്‍സര്‍ ബാധിതരായ ആളുകള്‍ക്കായി പ്രത്യേക മധ്യസ്ഥത വഹിക്കുന്ന വിശുദ്ധനാണ് വി. പേരെഗ്രിനെ. അദ്ദേഹത്തോടുള്ള മാധ്യസ്ഥം വഴിയായി ധാരാളം ആളുകള്‍ക്ക് കാന്‍സറില്‍ നിന്ന് സൗഖ്യം ലഭിക്കുന്നതായും അത്ഭുതങ്ങള്‍ സംഭവിക്കുന്നതായും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

2. വി. റാഫേല്‍

പ്രധാന ദൂതന്മാരിലൊരാളായ വി. റാഫേല്‍ മാലാഖ, അന്ധതയുള്ളവരുടെയും മാനസികമായ അസ്വസ്ഥതകള്‍ മൂലം വലയുന്നവരുടെയും മധ്യസ്ഥനാണ്. മാനസികമായ തകര്‍ച്ചകളാല്‍ വലയുന്നവര്‍ക്കായി വി. റാഫേല്‍ മാലാഖയോട് മാധ്യസ്ഥം വഹിച്ച് പ്രാർഥിച്ചുപോരുന്നു.

3. വി. അഗത

സ്തനാര്‍ബുദം ബാധിച്ചവര്‍ക്കായി മാധ്യസ്ഥം വഹിക്കുന്ന വിശുദ്ധയാണ് വി. അഗത. ഈ പുണ്യവതിയുടെ നാമത്തില്‍ അനേകം അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. ക്രിസ്തുവിനോടുള്ള അതിയായ സ്‌നേഹത്തെപ്രതി സമര്‍പ്പിതജീവിതം നയിക്കാന്‍ ആഗ്രഹിച്ച വി. അഗത രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

4. വി. ഡിംഫ്‌ന

കടുത്ത നിരാശയില്‍ വലയുന്നവര്‍ക്ക് ശക്തമായ സംരക്ഷണം നല്‍കുന്ന വിശുദ്ധയാണ് ഡിംഫ്‌ന.

5. വി. ലിഥ്വീന

വിട്ടുമാറാത്ത വേദനകളും ശാരീരികപീഡകളും ഉള്ളവര്‍ക്കായി പ്രത്യേക മാധ്യസ്ഥം വഹിക്കുന്നയാളാണ് വി. ലിഥ്വീന. വിശുദ്ധയുടെ മാധ്യസ്ഥം യാചിക്കുന്നവരില്‍ ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നു.

6. വി. യാക്കോബ് ശ്ലീഹ

അപ്പസ്‌തോലന്മാരില്‍ ഒരാളായ യാക്കോബ് ശ്ലീഹ വാതപീഡകള്‍ നിമിത്തം വലയുന്നവര്‍ക്കായി പ്രത്യേക മാധ്യസ്ഥം വഹിക്കുന്ന വിശുദ്ധനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.