ഡോ. സെബാസ്റ്റ്യൻ കല്ലുപുര പാറ്റ്‌ന ആർച്ച് ബിഷപ്പായി ഇന്നു ചുമതലയേൽക്കും

പാറ്റ്‌ന അതിരൂപതയുടെ ആർച്ച് ബിഷപ്പായി ഡോ. സെബാസ്റ്റ്യൻ കല്ലുപുര ഇന്നു സ്ഥാനമേൽക്കും. രാവിലെ 10 ന് പാറ്റ്‌നയിലെ ബാങ്കിപൂരിലുള്ള സെന്റ് ജോസഫ്‌സ് പ്രോ കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. പാറ്റ്‌ന രൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന വില്യം ഡിസൂസ വിരമിച്ച ഒഴിവിലേക്കാണ് ബക്‌സർ രൂപതാധ്യക്ഷനും പാറ്റ്‌ന അതിരൂപതയുടെ സഹായ മെത്രാനുമായിരുന്ന ഡോ. സെബാസ്റ്റ്യൻ കല്ലുപുരയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. മാനന്തവാടി രൂപതാംഗമാണ്.

കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ചടങ്ങുകൾ ലളിതമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. സാമന്ത രൂപതകളിലെ മെത്രാൻമാർ പങ്കെടുക്കും. 1952 ജൂലായ് പതിനാലിന് കല്ലുപുരയ്ക്കകത്ത് ജോൺ അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി കോട്ടയം ജില്ലയിലെ തീക്കോയിലാണ് ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ ജനിച്ചത്. 1984 മേയ് 14 നു വൈദികനായി. 2009 ഏപ്രിൽ 7ന് ബക്സർ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 21ന് പദവിയിൽ അഭിഷിക്തനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.