പത്തനംതിട്ട രൂപത കുടുംബക്ഷേമ പദ്ധതികൾ നടപ്പാക്കും

കുടുംബ വർഷത്തിന്റെ ഭാഗമായി മലങ്കര കത്തോലിക്കാ സഭയിലെ പത്തനംതിട്ട രൂപതയും കുടുംബങ്ങൾക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ സർക്കുലറിലൂടെ അറിയിച്ചു. വലിയ കുടുംബങ്ങൾ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് പൂർണ്ണ പിന്തുണയും വ്ത്യസ്ത ക്ഷേമ പദ്ധതികളുമാണ് രൂപത പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ഇതര ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുക്കൊണ്ടാണ് സര്‍ക്കുലര്‍. ദൈവികദാനമായിട്ടാണ് ജീവനെ വിശുദ്ധ ബൈബിൾ അവതരിപ്പിക്കുന്നതെന്നും എന്നാൽ ഇന്ന് ഈ ജീവൻ സ്വീകരിക്കാൻ മനുഷ്യൻ വല്ലാതെ വൈമനസ്യം കാണിക്കുന്നതിന്റെ തെളിവാണ് ഭയാനകമാംവിധം കുറഞ്ഞു വരുന്ന ജനസംഖ്യാനിരക്കെന്നും ആമുഖത്തില്‍ വിവരിച്ചുക്കൊണ്ടാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.