മാർച്ച് ഫോർ ലൈഫില്‍ പങ്കെടുക്കുന്ന വിശ്വാസികൾക്ക് സഭ ദണ്ഡവിമോചനം പ്രഖ്യാപിച്ചു

ജീവന്റെ സംരക്ഷണത്തിനായി വാഷിങ്ടൺ ഡിസി യിൽ നടക്കുന്ന 45 മത് ദേശീയ റാലിയിൽ പങ്കെടുക്കുന്നവർക്ക് സഭ സമ്പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്  വാഷിങ്ടൺ രൂപതയാണ് പുറത്തു വിട്ടത്. ജനുവരി പത്തൊൻപത്തിനു നടക്കുന്ന റാലിയിൽ  പങ്കെടുക്കുന്നവർക്കാണ്  ദണ്ഡവിമോചനം ലഭിക്കുക.

ഞങ്ങളുടെ പരിശുദ്ധ പിതാവ്, ഫ്രാൻസിസ് മാർപാപ്പ നൽകിയ അധികാരംമൂലം സാധാരണ സാഹചര്യങ്ങളിൽ ദണ്ഡവിമോചനം പ്രഖ്യാപിക്കുവാൻ കഴിയും. പാപങ്ങളെ കുറിച്ച്  പശ്ചാത്തപിച്ചു കൊണ്ടും  വിശ്വാസപൂർവം പ്രാർത്ഥിച്ചു കൊണ്ടും സേവന പ്രവർത്തനങ്ങളിൽ തൽപരരായിക്കൊണ്ടും ‘മാർച്ച് ഫോർ ലൈഫ്’ എന്ന് വിളിക്കപ്പെടുന്ന   ഈ വിശുദ്ധ സംഗമത്തിന്റെ മുഴുവൻ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഈ ദൈവീക അനുഗ്രഹം സാധ്യമാകും എന്ന് വാഷിംഗ്ടൺ അതിരൂപതയുടെയും ആർലിങ്ടൺ രൂപതയുടെയും പ്രസിദ്ധീകരിച്ച കത്തിൽ വിശദീകരിച്ചിരിക്കുന്നു.

ഈ രേഖയിൽ  വാഷിങ്ടണിലെ കർദിനാൾ ഡൊണാൾഡ് വൂറേലും ആർലിങ്ടൺ ബിഷപ്പായ മൈക്കൽ ബർബിഡ്ജിനേയും ഒപ്പുവെക്കുകയും വിശ്വാസികളെ അറിയിക്കുവായനായി പുരോഹിതരോട് ആവശ്യപ്പെടുകയും ചെയ്തു.

ദണ്ഡവിമോചനം അതിന്റെ പൂർണ്ണതയിൽ സാധ്യമാക്കുവാൻ ആഗ്രഹിക്കുന്നവർ മാർച്ച് ഫോർ ലൈഫിനായി വാഷിങ്ടൺ ഡി സി യിൽ നടക്കുന്ന പരിപാടികളിൽ നിർബന്ധമായും പങ്കെടുക്കണം. അതിനോടനുബന്ധിച്ചു യുവജനങ്ങൾക്കായുള്ള റാലി ക്യാപിറ്റൽ വൺ പ്രദേശത്തെ വിശുദ്ധ കുർബാനയോടെയും വിശുദ്ധ മത്തായിയുടെ കത്തീഡ്രലിൽ നിന്നോ ഇമ്മാക്കുലേറ്റ് കൺസെപ്ഷന്റെ ദേവാലയത്തിൽ നടക്കുന്ന രാത്രി ആരാധനയോടു കൂടിയോ ആരംഭിക്കും.  കൂടാതെ പാപ്പായുടെ നിയോഗങ്ങൾക്കൊപ്പം പ്രാർത്ഥിക്കുകയും പാപങ്ങളിൽ നിന്ന് അകന്നിരിക്കുകയും അനുതപിക്കുകയും വേണം. പ്രായാധിക്യത്താലും  രോഗബാധിതരായിയും  വീടുകളിൽ കഴിയുന്നവർ ആത്മീയമായി നല്ല ഒരുക്കത്തോടെ ആയിരിക്കുകയും ഈ വിശുദ്ധ ആഘോഷത്തിനായി പ്രാർത്ഥിക്കുകയും തങ്ങളുടെ സഹനങ്ങളെ സമർപ്പിക്കുകയും ചെയ്താൽ ദണ്ഡവിമോചനം സാധ്യമാകും എന്ന് സർക്കുലറിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.