ആക്രമണങ്ങൾക്കിടയിലും വിശ്വാസികളെ ചേർത്തുപിടിച്ച ചിലിയൻ വൈദികന് പുരസ്‌കാരം

മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി നൽകുന്ന എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയുടെ പുരസ്കാരം ചിലിയിലെ വൈദികനായ ഫാ. പെഡ്രോ നാർബോണയ്ക്ക്. ഇദ്ദേഹം വികാരിയായി സേവനം ചെയ്തിരുന്ന സാന്റിയാഗോ ഡി ചിലിയിലെ അസുൻസിയോൺ, വെരാ ക്രൂസ് പള്ളികൾ നിരവധി തവണയാണ് ആക്രമണത്തിന് ഇരയായത്. ആക്രമണങ്ങൾക്കു ഇരയായപ്പോഴും തളരുവാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നു എങ്കിലും സുവിശേഷ തീക്ഷണതയോടെ മുന്നോട്ട് പോയ ഈ വൈദികന്റെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.

വിശ്വാസത്തിന്റെ പേരിൽ അതിക്രമങ്ങൾ നേരിടുന്ന ഇടങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കുന്നത് എടുത്തുകാണിക്കുക എന്നതാണ് ഈ പുരസ്കാരത്തിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള പീഡനങ്ങളെയും ഉപദ്രവങ്ങളെയും ഒരു സുവിശേഷ ചൈതന്യത്തോടും ക്ഷമയോടും അനുരഞ്ജനത്തോടും എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നും എടുത്തുകാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് എസിഎന്നിന്റെ സ്പെയിനിലെ ഡയറക്ടർ വെളിപ്പെടുത്തി.

മതസ്വാതന്ത്ര്യത്തെ തടയുള്ള എല്ലാ മാർഗ്ഗങ്ങളെയും അതിജീവിക്കുവാനുള്ള വഴി ക്രിസ്തീയ സ്നേഹവും വിശ്വാസവും ഒന്ന് ചേർത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണെന്നു കാട്ടിക്കൊടുത്ത വ്യക്തിയാണ് ഫാ. പെഡ്രോ നാർബോണ. ഇടവക വിശ്വാസികൾക്ക് അവരുടെ അവകാശങ്ങൾ ആസ്വദിക്കുവാനും അവരുടെ ബോധ്യങ്ങളെ ഉറപ്പിക്കുവാനും അദ്ദേഹം മുന്നിട്ടിറങ്ങി. അദ്ദേഹം ഇടവക വികാരിയായിരുന്ന ദൈവാലയങ്ങളിൽ ആക്രമണം ഉണ്ടാവുകയും ദൈവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്തത് 2019 -ൽ ആണ്. എന്നാൽ അതിൽ തളരാതെ അദ്ദേഹം വിശ്വാസികളെ ചേർത്തു നിർത്തി. ദൈവാലയത്തിൽന്റെ പണികൾ നടത്തി. എന്നാൽ കഴിഞ്ഞ വർഷം വീണ്ടും ഈ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടു. തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് അദ്ദേഹം വിശ്വാസ സമൂഹത്തെ ഒന്നിച്ചു കൂട്ടി പറഞ്ഞു. “നാം പാറകളാണ്. ജീവിച്ചിരിക്കുന്ന വിശ്വാസത്തിന്റെ ഉറച്ച പാറകൾ. നാം ഒരുമിച്ചു നിന്നാൽ വിജയത്തിലേക്ക് തന്നെ തിരിച്ചെത്തും. കാരണം വിശ്വാസം ജയിച്ചിട്ടേ ഉള്ളു എന്നും.” ഈ വാക്കുകൾ വിശ്വാസികൾക്ക് നൽകിയ പ്രചോദനവും ധൈര്യവും വലുതായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.