പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ തട്ടിക്കൊണ്ടു പോയവരില്‍ നിന്ന് രക്ഷപെട്ട കൗമാരക്കാരി

തങ്ങളുടെ ഇടവകയില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ കൗമാരക്കാരിക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന് ഒരു ഇടവക സമൂഹം. അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം എന്നപോലെ മൂന്നു മാസങ്ങള്‍ക്ക് ശേഷം ആ പെണ്‍കുട്ടി തിരികെ വീട്ടിലേയ്ക്ക് എത്തുകയാണ്. കാമറൂണിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ഇടവകയാണ് സന്തോഷകരമായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്നത്.

ജെയിം എന്ന പതിമൂന്നുകാരിയെ മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നത്. തങ്ങളുടെ ഇടവകയില്‍ പെട്ട ഒരു പെണ്‍കുട്ടിയാണ് ജെയിം. അവള്‍ക്കായി പ്രാര്‍ത്ഥിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ആ ഇടവകയിലെ ഓരോരുത്തരും കുട്ടിയുടെ മോചനം സാധ്യമാകുവാനും എത്രയും വേഗം രക്ഷപെടുവാനും വേണ്ടി പ്രാര്‍ത്ഥിച്ചു തുടങ്ങി.

കുട്ടിയെ എത്രയും വേഗം കണ്ടെത്തുവാനും മോചനം സാധ്യമാകുവാനും വേണ്ടി നിയോഗം വച്ച് അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു, പ്രാര്‍ത്ഥനകളും നടത്തി. ഒടുവില്‍ ആ സന്തോഷവാര്‍ത്ത അവരെ തേടിയെത്തി. തട്ടിക്കൊണ്ടു പോയവരില്‍ നിന്ന് രക്ഷപെട്ട കുട്ടിയെ കണ്ടെത്തിയതായും വൈകാതെ തന്നെ കുട്ടി വീട്ടില്‍ എത്തുമെന്നും അവര്‍ അറിഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥന കേട്ടതില്‍ ദൈവത്തിന് നന്ദി പറയുകയാണ് ഇവര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.