മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ത്താന്‍ പരീക്ഷിക്കാം ഈ മാര്‍ഗ്ഗങ്ങള്‍

നമ്മുടെ കുട്ടികളുടെ ചില പെരുമാറ്റങ്ങളും വാശികളും കാണുമ്പോള്‍ അവരെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ഉപകരണം നമ്മുടെ കയ്യില്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകാം. തങ്ങളുടെ മക്കളെ വിശുദ്ധ പദവിയിലേക്ക് ഉയരുംവിധം വളര്‍ത്തിയ വിശുദ്ധരും ലിസ്യൂവിലെ വി. തെരേസയുടെ മാതാപിതാക്കളുമായ ലൂയീസ് – സെലി ദമ്പതികളും ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിട്ടവരാണ്.

രക്ഷാകര്‍തൃത്വം ഈ ദമ്പതികളെ സംബന്ധിച്ചിടത്തോളവും ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവാനായി അവര്‍ അത്യധികം കഷ്ടപ്പെട്ടു. സ്‌നേഹത്തിന്റേതായ ഒരു ഗൃഹാന്തരീക്ഷത്തിലാണ് അവര്‍ മക്കളെ വളര്‍ത്തിയെടുത്തത്. ഈ ആധുനിക കാലഘട്ടത്തില്‍ കുട്ടികളെ നന്മയുള്ളവരായി വളര്‍ത്തിയെടുക്കുവാന്‍ ആഗ്രഹിക്കുന്ന നമുക്കായി വിശുദ്ധരായ ഈ മാതാപിതാക്കള്‍ നല്‍കുന്ന 5 പ്രായോഗികവിദ്യകള്‍ ഇതാ…

1. ജനിച്ച ഉടന്‍ തന്നെ ഓരോ കുട്ടിയേയും ദൈവത്തിനു സമര്‍പ്പിക്കുക

വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ ദൈവം നല്‍കുന്ന കുഞ്ഞിനെ അവിടുത്തെ സന്നിധിയില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ അവന്‍/ അവള്‍ ഈശോയുടെ മകനായി/ മകളായി വളരട്ടെ.

2. കവിഞ്ഞൊഴുകുന്ന വാത്സല്യത്തോടെ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുക

ഒരുപാട് സ്‌നേഹം നിങ്ങളുടെ കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ ഒരിക്കലും മറക്കരുത്. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അവരെ ലാളിക്കുവാനും സ്‌നേഹിക്കുവാനും നാം സമയം കണ്ടെത്തണം.

3. നിങ്ങളുടെ കുട്ടി എത്ര ദുര്‍വാശിക്കാരനാണെങ്കിലും അസ്വസ്ഥനാകരുത്

മക്കളുടെ സ്വഭാവവൈകല്യങ്ങളെപ്രതി അസ്വസ്ഥപ്പെടാതെ അവരുടെ മാറ്റത്തിനായി പ്രാര്‍ത്ഥിക്കുക. ശാന്തതയോടെ പ്രയത്‌നിക്കുക.

4. കുട്ടികളുടെ മുമ്പില്‍ നിങ്ങള്‍ കാരുണ്യത്തിന്റെ മാതൃകയാവുക

കരുണയുടെയും എളിമയുടെയും പ്രവര്‍ത്തികള്‍ അനുകരിക്കുക. തീര്‍ച്ചയായും ഇതിനെ സ്വാംശീകരിക്കുവാന്‍ നിങ്ങളുടെ മക്കളും തയാറാകും.

5. കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കാന്‍ സമയം കണ്ടെത്തുക

മക്കളോടൊപ്പം ചിരിക്കുവാനും കളിക്കുവാനും സമയം കണ്ടെത്തുക. അത് അവരില്‍ വരുത്തുന്ന മാറ്റം ചെറുതായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.