മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഏപ്രില്‍ 3

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, നിന്റെ സ്നേഹത്തിന്റെ സംരക്ഷണതണലിൽ ശാന്തമായി ഇന്നേ ദിനം ഞാൻ  ആരംഭിക്കുന്നു. പുണ്യ പ്രവർത്തികളിൽ സജീവമാകാനും വിശ്വാസത്തിൽ ദൃഢത പ്രാപിക്കുവാനും എന്നെ സഹായിക്കണമേ. നിന്റെ തിരുമുഖം ദർശിച്ചുകൊണ്ട് എന്റെ ജീവിതത്തെ രൂപപ്പെടുത്താൻ എനിക്കു  വെളിച്ചം നൽകണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“എത്രയോ വലിയ പാപമാണോ അത്രയുമധികം സ്നേഹം അനുതപിക്കുന്നവരോടു സഭ കാണിക്കണം.” (ഫ്രാൻസീസ് പാപ്പാ). ഓ ദൈവമേ പാപവഴികളിൽ നിന്നു പിൻതിരിഞ്ഞു നിന്റെ സ്നേഹത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ എന്നെ പഠിപ്പിക്കണമേ.

ഈശോയോടൊപ്പം  രാത്രി

“ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.” (എഫേ 4:32) ദൈവമേ, ഈ സായാഹ്ന വേളയിൽ ദൈവമേ, ഞാൻ നടക്കേണ്ട വഴിയിൽ എന്നെ നയിക്കാൻ നി തരുന്ന അടയാളങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേദിനം നിന്റെ വഴികൾ പിഞ്ചെല്ലാതെ ലോകത്തിന്റെ വിശാല വഴികളിലൂടെ ഞാൻ സഞ്ചരിച്ചതിന് എന്നോടു ക്ഷമിക്കണമേ.  ദൈവമേ നാളെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്ത്  സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ 

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.