അനേകര്‍ക്ക് പ്രചോദനമായി നല്ല സമരിയാക്കാരന്റെ ഉപമയെക്കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദര്‍ശനത്തിന്  

ലുമൻ ദേയിയുടെ സ്ഥാപകനായ പി. റോഡ്രിഗോ മോളിനയുടെ ജനന ശതബ്ദിയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നല്ല സമരിയാക്കാരന്റെ ഉപമ ഹ്രസ്വചിത്ര രൂപത്തിൽ യൂട്യൂബിൽ പ്രദർശനത്തിനെത്തുന്നു. സുവിശേഷത്തിൽ നിന്നുള്ള ഈ ഭാഗം എട്ട് മിനിറ്റ് ദൈർഘ്യത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഔർ ലേഡി ഓഫ് എൻകൗണ്ടറിനൊപ്പം മരിയൻ ഇൻ‌വോക്കേഷന്റെ പ്രചോദകനും 2002 -ൽ മരണമടഞ്ഞതുമായ ഫാ. മോളിനയുടെ ജനന ശതാബ്ദിയുടെ ഭാഗമായാണ് ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചതെന്ന് പെറുവിലെ എൻ‌എസ്‌ഇ എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ മരിയ എസ്തേർ ഗാർസിയ പറഞ്ഞു. പെറുവിലെ കസ്കോയിലെ ചെക്കോപൂക്ക പട്ടണത്തിൽ റെക്കോർഡുചെയ്‌ത ഈ ഹ്രസ്വചിത്രം ഫാ. മോളിനയുടെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിലൊന്നാണെന്നും സിസ്റ്റർ എസ്തേർ ഗാർസിയ പറയുന്നു.

“യേശുവിന്റെ ഉപമകൾ ടെലിവിഷൻ സ്‌ക്രീനിൽ എത്തിക്കുക” – ഇത് അദ്ദേഹത്തിന്റെ വലിയ ഒരു സ്വപ്നമായിരുന്നു. “ഇന്നത്തെ ലോകത്തിന്റെ വൈവിധ്യമാർന്നതും സങ്കീർണ്ണവുമായ അവസ്ഥകളിൽ നിരവധി മനുഷ്യൻ മുറിവേൽക്കപ്പെടുകയും വേദനയുടെയും ദുരിതത്തിന്റെയും ആഴത്തിൽ വലിച്ചെറിയപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ഒരു അവസ്ഥയിൽ നല്ല സമരിയാക്കാരന്റെ മനോഭാവം അനേകരുടെ നിസ്സംഗമായ നോട്ടത്തിനും നിഷ്ക്രിയ മനോഭാവത്തിനും ഉള്ള ഒരു മറുപടിയാണ്.” – സി. എസ്തേർ ഗാർസിയ പറയുന്നു.

ഫാ. മോളിന, മറ്റുള്ളവരെ സേവിക്കുവാൻ തത്പരനായിരുന്ന ഒരു വൈദികനായിരുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചിരുന്നു അദ്ദേഹം. ദൈവം തന്റെ ഹൃദയത്തിൽ പകർന്ന കാരുണ്യത്തിൽ, ആത്മാക്കളുടെ രക്ഷയ്ക്കായി അടക്കാനാവാത്ത തീക്ഷ്ണതയിൽ ജീവിച്ച തീക്ഷണമതിയായ ഒരു വൈദികൻ. ഏകാന്തത, ദാരിദ്ര്യം, രോഗം, അനാഥത്വം എന്നിവ അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുകയാണ് ഈ ഹ്രസ്വചിത്രം. ഒപ്പം നമ്മെ ഒരു നല്ല സമരിയാക്കാരനാക്കുന്ന ക്ഷണവും ഈ ചിത്രം നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.