അനീതിക്കും വർഗ്ഗീയതയ്ക്കും എതിരെ കൈകോർത്ത് പപ്പുവായിലെ വൈദികർ

അനീതി, വർഗ്ഗീയത എന്നിവയ്‌ക്കെതിരെ പാപ്പുവൻ പുരോഹിതർ അണിനിരക്കുന്നു. കിഴക്കൻ ജാവയിലെ സുരബായയിലെ പാപ്പുവൻ വിദ്യാർത്ഥികളോടുള്ള വംശീയ അതിക്രമവും വിവേചനവും ആണ് ഇത്തരത്തിലുള്ള അനീതികൾക്കെതിരെ പ്രതികരിക്കുവാൻ വൈദികരെ പ്രചോദിപ്പിച്ചത്.

മുൻവിധികൾക്കും അനീതികൾക്കുമെതിരെ സംസാരിക്കാൻ ഒരു ഫോറം സ്ഥാപിക്കാൻ ഫാ. ആൽബെർട്ടോ ജോൺ ബുനെയെയും മറ്റ് തദ്ദേശീയരായ പപ്പുവൻ പുരോഹിതരും തീരുമാനിച്ചു. ഇന്തോനേഷ്യൻ പതാക അപമാനിച്ചുവെന്നാരോപിച്ച് 43 -ഓളം പപ്പുവാൻ വിദ്യാർത്ഥികളെ ആക്രമിക്കുകയും വംശീയ അധിക്ഷേപത്തിന് വിധേയരാക്കുകയും ചെയ്ത സംഭവം കഴിഞ്ഞ വർഷം ആണ് നടന്നത്. “കുരങ്ങുകൾ”, “പന്നികൾ”, “നായ്ക്കൾ” തുടങ്ങിയ പേരുകൾ വിളിച്ചു ഈ വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും ചെയ്തു. ഈ സംഭവം പപ്പുവയിൽ കലാപത്തിനും ഇന്തോനേഷ്യയിലെ മറ്റ് നഗരങ്ങളിൽ പ്രതിഷേധത്തിനും കാരണമായി മാറിയിരുന്നു. ഇത്തരത്തിൽ ഉള്ള വംശീയമായ അധിക്ഷേപങ്ങള്‍ ഇല്ലാതാക്കുവാനും തദ്ദേശീയരായ പപ്പുവൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള അനീതി അവസാനിപ്പിക്കുവാനും വേണ്ടിയാണ് ഫോറം സ്ഥാപിക്കുന്നത്.

രൂപതാ വൈദികരും സന്യാസ വൈദികരും അടക്കം 65 തദ്ദേശീയ വൈദികർ ഈ സംഘത്തിൽ ചേർന്നിട്ടുണ്ട്. തങ്ങളെ ദൈവം ഏൽപ്പിച്ച ജനത്തിന്റെ സുരക്ഷയ്ക്കായി കൈകോർക്കുകയാണ് ഇവരുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.