ബംഗുയിയിലെ ആശുപത്രിയ്ക്ക് പാപ്പയുടെ സഹായം

വത്തിക്കാന്‍: ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്ക് സഹായഹസ്തവുമായി ഫ്രാന്‍സിസ് പാപ്പ. രണ്ടുലക്ഷം യൂറോയാണ് പാപ്പ ഈ ആശുപത്രിക്ക് സമ്മാനിച്ചത്. ‘ക്രിസ്റ്റോ: ബംഗുയിയ്ക്കു വേണ്ടി ഒരു സമ്മാനം’ പദ്ധതിയിലൂടെ സമാഹരിച്ച തുക പാപ്പ സംഭാവനയായി നല്‍കിയത്. ‘ഡിസകവറിങ് ദ വത്തിക്കാന്‍ മ്യൂസിയം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിലൂടെയാണ് ഈ തുക സമാഹരിച്ചത്. ബള്‍ഗേറിയന്‍ ആര്‍ട്ടിസ്റ്റ് ആയ ക്രിസ്റ്റോയാണ് ഈ പരമ്പര തയ്യാറാക്കിയത്. ലണ്ടന്‍, മിലാന്‍, റോം എന്നിവിടങ്ങളില്‍ ആയിരുന്നു പ്രദര്‍ശനം.

ബംഗുയിയിലെ രോഗികളായ എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് പാപ്പ ഈ സംഭാവന സമര്‍പ്പിച്ചിരിക്കുന്നത്. വത്തിക്കാന്‍ ടെലിവിഷന്‍ സെന്റര്‍, കമ്യൂണിക്കേഷന്‍ വര്‍ക് ഷോപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഡോക്യുമെന്ററി. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് ബംഗുയി. ഈ കുഞ്ഞുങ്ങള്‍ക്ക് പാപ്പയുടെ സഹായം വലിയൊരു സഹായമായി മാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.