ദൈവത്തിന്റെ സ്വരം ശ്രവിക്കുക – ഗ്യൂനിയോ മിച്ചലേനി

റോം:  ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ നാം വിനീതഭാവമുള്ളവരാകണമെന്ന് ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ ഫാ. ജൂലിയോ മിച്ചെല്ലീനി. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കും റോമന്‍ കൂരിയാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ചിരിക്കുന്ന ധ്യാനത്തിലാണ് ധ്യാനപ്രസംഗകനായ ഫാ. ജൂലിയോ മിച്ചെല്ലീനി ഇങ്ങനെ പറഞ്ഞത്.

‘യേശു മിശിഹായാണ്’ എന്ന വിശ്വാസ പ്രഖ്യാപനം  വിശുദ്ധ പത്രോസ് നടത്തിയത് തനിക്ക് ലഭിച്ച വെളിപാടിലൂടെയാണ്. പത്രോസിനെ കേള്‍ക്കാനുള്ള വിനയഭാവം നമ്മളിലുണ്ടോ എന്നും മുന്‍വിധി കൂടാതെ, മറ്റുള്ളരിലൂടെ വെളിപ്പെടുന്ന ദൈവഹിതം തിരിച്ചറിയാന്‍ സാധിക്കാറുണ്ടോയെന്നും ഓരോരുത്തരും ആത്മശോധന നടത്തേണ്ടതാണെന്നും മിച്ചെല്ലിനി കൂട്ടിച്ചേര്‍ത്തു.

”ക്രൈസ്തവര്‍ തന്റെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കേണ്ടവരാണ്. അങ്ങനയുള്ളവര്‍ക്കാണ് അവിടുന്ന് നിത്യജീവന്‍ വാഗ്ദാനം ചെയ്യുന്നത്.നമ്മുടെ വ്യക്തിപരമായ നേട്ടങ്ങള്‍ങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. രണ്ട് വ്യത്യസ്ത തലങ്ങളിലൂടെയാണ് പീഡാനുഭവത്തെക്കുറച്ച് നാം ധ്യാനിക്കേണ്ടത്. പെസഹാ ആചരിക്കുന്ന, സാധാരണക്കാരനായ ഈശോയും, തിരുന്നാളിന്റെ ആചാരക്രമങ്ങള്‍ പിന്തുടരുമ്പോഴും യേശുവിനെ വധിക്കുവാന്‍ തയ്യാറെടുക്കുന്ന പ്രധാന പുരോഹിതന്മാരും. വ്യക്തിപരമായ അവകാശങ്ങള്‍ നിയമം വഴിയായി  നേടിയെടുക്കാനായിരിക്കകരുത് നമ്മുടെ  വിശുദ്ധ വാരാചരണങ്ങള്‍. ദൈവശുശ്രൂഷയിലധിഷ്ഠിതമായ ശരിയായ കാഴ്ചപ്പാടിലൂടെയാകണം നാം മുന്നോട്ട് പോകേണ്ടത്.” ഫാദര്‍ മിച്ചേല്ലിനി വിശദീകരിച്ചു. മാര്‍ച്ച് 5 നാണ് പാപ്പയ്ക്കും ക്യൂരിയ അംഗങ്ങള്‍ക്കും ധ്യാനം ആരംഭിച്ചത്. മാര്‍ച്ച് 10 ന് ധ്യാനം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.