പാപ്പയ്ക്ക് ആഗോളസഭയുടെ അപൂർവ സമ്മാനം!

പേപ്പൽ പദവിയുടെ ഏഴാം പിറന്നാളിനോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പയ്ക്ക് ആഗോളസഭയുടെ അപൂർവ സമ്മാനം! വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഏഴാം പിറന്നാൾ, ഔദ്യോഗിക മെഡൽ പുറത്തിറക്കിയാണ് വത്തിക്കാൻ അവിസ്മരണീയമാക്കിയത്.

ഫ്രാൻസിസ് പാപ്പയുടെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത മെഡലിൽ, ഒക്ടോബറിൽ സമ്മേളിക്കുന്ന സിനഡിന്റെ പ്രമേയത്തെ ആസ്പദമാക്കി മാമ്മോദീസയെ പ്രതീകവൽക്കരിക്കുന്ന വെള്ളരിപ്രാവും നദിക്കരയും ജനങ്ങളും മെഡലിൽ പതിപ്പിച്ചിട്ടുണ്ട്.

കൂടാതെ, തന്റെ സൃഷ്ടിയിൽ വിസ്മയം കൊള്ളുന്ന ദൈവത്തെക്കുറിച്ച് ഉൽപ്പത്തി പുസ്തകത്തിൽ പറയുന്ന ‘അത് നല്ലതാണെന്ന് ദൈവം കണ്ടു’ എന്ന് അർത്ഥമാക്കുന്ന ‘ആൻഡ് വിഡിറ്റ് ഡിയൂസ് ക്വോഡ് എസ്സെറ്റ് ബോണം’ എന്ന ലാറ്റിൻ വാക്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.