മാനവസാഹോദര്യത്തിനായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

നവംബര്‍ 26- ാം തീയതി വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പാ സാമൂഹ്യശൃംഖലയില്‍ പങ്കുവച്ച സന്ദേശം.

“ദൈവമേ, മാനവകുടുംബത്തിന്റെ പിതാവേ, അങ്ങ് സകല മനുഷ്യരെയും തുല്യ അന്തസ്സോടെ സൃഷ്ടിച്ചുവല്ലോ. ഞങ്ങളുടെ ഹൃദയങ്ങളെ സാഹോദര്യ അരൂപിയാല്‍ നിറയ്ക്കണമേ. കൂടുതല്‍ ആരോഗ്യകരമായ സമൂഹങ്ങളും അന്തസ്സുള്ളൊരു ലോകവും വിശപ്പും ദാരിദ്ര്യവും അതിക്രമവും യുദ്ധവും ഇല്ലാത്തൊരു ഭൂമിയും രൂപപ്പെടുത്തുവാന്‍ ഞങ്ങളെ അങ്ങ് പ്രാപ്തരാക്കണമേ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.