ഈശോയുടെ ചിത്രങ്ങൾ മാത്രമല്ല വേദനിക്കുന്ന സഹോദരങ്ങളളെയും ധ്യാന വിഷയമാക്കണം

ഈശോയുടെ ചിത്രങ്ങളോ ഫോട്ടോകളോ, വീഡീയകളോമാത്രം ധ്യാന വിഷയമാക്കിയാൽ പോരാ മറിച്ച്നി വേദനിക്കുന്ന സഹിക്കുന്ന സഹോദരി സഹോദരമാരെ കൂടി നമ്മൾ  ധ്യാന വിഷയമാക്കണം

അവരിൽ ഈശോയുണ്ട് അവരിൽ ഓരോരുത്തരിലും ഈശോയുണ്ട് അവരുടെ വികൃതമായ മുഖങ്ങളിൽ, അവരുടെ ഇടറിയ സ്വരങ്ങളിൽ ഈശോയുണ്ട്. അവരെ കാണുവാനും  അംഗീകരിക്കാനും സ്നേനേഹിക്കാനും ഈശോ നമ്മോടു ആവശ്യപ്പെടുന്നു, ഒശാന ഞായറാഴ്ചയിൽ വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിൽ  തിരുകർമ്മങ്ങളിൽ വചന സന്ദേശം നൽകുകയായിരുന്നു ഫ്രാൻസീസ്‌ പാപ്പ.

വിശുദ്ധ വാരത്തിന്റെ  തുടക്കത്തിൽ  ഈശോ ഒരിക്കലും ബഹുമതികളോ വിജയങ്ങളോ നമുക്കു  വാഗ്ദാനം നൽകിയിട്ടില്ല. പീഡാസഹനവും കുരിശു തരണം ചെയ്താലെ അവസാന വിജയം   കരഗതമാകുമെന്നു അവൻ തന്റെ സുഹൃത്തുക്കളെ എപ്പോഴും  ഓർമ്മിപ്പിച്ചിരുന്നു.

ഇതു നമ്മുടെ കാര്യത്തിലും ശരിയാണ്, ഈശോയെ വിശ്വസ്തതയോടെ അനുഗമിക്കാൻ, നമ്മുടെ കുരിശുകളെ ക്ഷമയോടെ സഹിക്കാൻ അവന്റെ കൃപയെ നമുക്കാവശ്യമാണ്, അവ  നമ്മൾ തിരസ്കരിക്കരുത് ഈശോയെ നോക്കി കുരിശുകളെ സ്വീകരിച്ച് ഓരോ ദിവസവും നാം അതു വഹിക്കണം.

ഈശോ അല്ലാതെ രക്ഷകനായി നമുക്കാരുമില്ല, അവൻ  നീതിയുടെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും എളിയ രാജാവാണ് ഫ്രാൻസീസ് പാപ്പ കൂട്ടിച്ചേർത്തു.  പീഡാസഹനത്തിന്റെ വഴികളിലൂടെ പോകുന്ന    ദൈവത്തിന്റെയും മനുഷ്യരുടെയും ദാസൻ. അവൻ മാനുഷിക വേദനകൾ ക്ഷമയോടെ സഹിച്ചവനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.