മതനിന്ദാ ആരോപണം: പാക്കിസ്ഥാനിൽ ക്രൈസ്തവരുടെ മോചനത്തിനായുള്ള ആവശ്യം ശക്തമായി  

ലാഹോറിലെ യുവ മുസ്ലീങ്ങളോട് സുവിശേഷം പ്രസംഗിച്ചതിന് അടുത്തിടെ അറസ്റ്റിലായ രണ്ട് ക്രൈസ്തവരെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാക്കിസ്ഥാനിൽ, ഇസ്ലാമിനെ അപമാനിച്ചുകൊണ്ട് ക്രിസ്ത്യാനികൾ മതനിന്ദ നടത്തിയെന്ന മുസ്ലീം വിദ്യാർത്ഥിയുടെ ആരോപണത്തെ തുടർന്നായിരുന്നു അറസ്റ്റ്.

ഫെബ്രുവരി 13 -നാണ് ഇസ്ലാമിനെ അപമാനിച്ചുവെന്ന് ആരോപിച്ച് മുസ്ലീം വിദ്യാർത്ഥി, ഹാരൂൺ മാസിഹ്, സലാമത്ത് മാസിഹിനുമെതിരെ ആരോപണം ഉന്നയിച്ചത്. “ഹാരൂൺ എനിക്ക് ബൈബിൾ നൽകി. ഇരുവരും ക്രിസ്ത്യൻ മതം പ്രസംഗിക്കാൻ തുടങ്ങി. ഇതിനിടെ അവർ എന്റെ മൂന്ന് സുഹൃത്തുക്കൾക്കും മറ്റ് ആളുകൾക്കും മുന്നിൽ ഇസ്ലാം മതത്തെ നിന്ദിച്ചു സംസാരിച്ചു” ആരോപണം ഉന്നയിച്ച അഹ്മദ് പറയുന്നു. പത്രപ്രവർത്തകനും മനുഷ്യാവകാശ സംരക്ഷകനുമായ മാർവി സിർമെദ്, അഹ്മദിന്റെ അവകാശവാദം നിഷേധിച്ചു.

“പഞ്ചാബ് സർക്കാർ വിവേകപൂർവ്വം പ്രവർത്തിക്കണം. ഒരു മാറ്റത്തിനായി, ഇവിടത്തെ ദുർബലമായ ന്യൂനപക്ഷ സമുദായത്തെ പിന്തുണയ്ക്കുകയും ലാഹോറിലെ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുകയും ചെയ്യണം” -മാർവി സിർമെദ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.